Tap to Read ➤
ദമ്പതികൾ ഒന്നിച്ച് ഉറങ്ങരുത്,ചുംബിക്കാനും കെട്ടിപ്പിടിക്കാനും വിലക്ക്
ചൈനയിലെ പ്രധാന വ്യവസായ നഗരമായ ഷാങ്ഹായിലാണ് രോഗവ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്
ചൈനയില്‍ കൊവിഡ് കേസുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഭരണകൂടം.
ചൈനയിലെ പ്രധാന വ്യവസായ നഗരമായ ഷാങ്ഹായിലാണ് രോഗവ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍
ചൈനയിലെ കോവിഡ് ഹോട്ട്സ്പോട്ടാണ് ഷാങ്ഹായ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഭൂരിഭാഗം കോവിഡ് കേസുകളും ഷാങ്ഹായിലാണ്.
വീടുകളില്‍നിന്ന് പുറത്തിറങ്ങരുത്, ജനല്‍ തുറക്കരുത്, പാട്ടുപാടരുത് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ദമ്പതിമാര്‍ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അധികൃതര്‍ ഡ്രോണുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
നിരീക്ഷണത്തിനായി ഷാങ്ഹായ് നഗരത്തില്‍ റോബോട്ടുകളും ഉപയോഗിക്കുന്നുണ്ട്