Tap to Read ➤

താരനെ തുരത്താം ഈസിയായി: ഈ വഴികൾ പ്രയോഗിക്കൂ

എളുപ്പത്തില്‍ താരന്റെ ശല്യം മാറ്റാന്‍ ചില വഴികള്‍ പരിചയപ്പെടാം
Swaroop TK
താരന്‍ മൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പലരും
എന്തൊക്കെ ചെയ്തിട്ടും അതിനൊരു പരിഹാരം കാണാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല
എന്നാല്‍ ഈ എളുപ്പത്തില്‍ താരന്റെ ശല്യം മാറ്റാന്‍ ചില വഴികള്‍ പരിചയപ്പെടാം
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് വെളിച്ചെണ്ണ. ഇതോടൊപ്പം കര്‍പ്പൂരം യോജിപ്പിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്
താരനെ തുരത്താൻ നാരങ്ങയ്ക്ക് സാധിക്കും. വെളിച്ചെണ്ണയിലോ മുട്ടയുടെ വെള്ളയിലോ യോജിപ്പിച്ച് തേയ്ക്കുന്നത് ഗുണം ചെയ്യും
ഉലുവ പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിലും മുടിയിലും പുരട്ടി ഉണങ്ങിയ ശേഷം കഴുകി കളയുന്നത് നല്ലതാണ്
കറ്റാർ വാഴയിലെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ താരനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.