Tap to Read ➤

മണിക്കൂറില്‍ 200 കി.മീ വേഗം; ദുബായിലുണ്ടൊരു 'കെ റെയില്‍'

യുഎഇയിലെ ഇത്തിഹാദ് റെയില്‍ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്
Jithin TP
നിലവില്‍ അല്‍ ഹജ്ര്‍ മലനിരകള്‍ കടന്ന് ഫുജൈറയിലെ കിഴക്കന്‍ തീരദേശ മേഖലയിലേക്ക് നിര്‍മാണം എത്തിയിട്ടുണ്ട്
ഫുജൈറയിലെ മലനിരകളോടു ചേര്‍ന്ന നഗരത്തിനും കൃഷിയിടങ്ങള്‍ക്കും മുകളിലൂടെ പാലം നിര്‍മിക്കും
ഇത്തിഹാദ് റെയില്‍ ശൃംഖലയിലെ ഏറ്റവും ഉയരമുള്ള പാലമായിരിക്കും ഇത്
വടക്കന്‍ എമിറേറ്റുകളിലെ ഇത്തിഹാദ് പാതയില്‍ 54 പാലങ്ങള്‍
അല്‍ ഹജ്ര്‍ മലനിരകളില്‍ ഒന്‍പതു വലിയ തുരങ്കപാതകള്‍
മൃഗങ്ങള്‍ക്കു കടന്നു പോകാന്‍ 20 ക്രോസിംഗുകള്‍
ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്ററാണ് ഇത്തിഹാദ് റെയില്‍.
ഫുജൈറ, ഖോര്‍ഫക്കാന്‍ തുറമുഖങ്ങളെയും ബന്ധിപ്പിക്കും
2024 അവസാനത്തോടെ രാജ്യമാകെ യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയില്‍ പ്രവര്‍ത്തന ക്ഷമമാകും
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലോടുന്ന പാസഞ്ചര്‍ ട്രെയിനില്‍ 400 പേര്‍ക്കു യാത്ര ചെയ്യാം.
അബുദാബിയില്‍നിന്ന് ദുബായിലേക്ക് 50 മിനിറ്റ്, ഫുജൈറയിലേക്ക് 100 മിനിറ്റ്
പൊതുഗതാഗത സംവിധാനങ്ങളില്‍ കൂടി ഉപയോഗിക്കാവുന്ന വിധം ഏകീകൃത ടിക്കറ്റ്
ബോഗികളുടെ അകത്ത് വൈഫൈ, ചാര്‍ജിങ്, സംഗീതം, ഭക്ഷണ ശാല എന്നിവ ഉണ്ടാകും.
എല്ലാവര്‍ക്കും പ്രാപ്യമാകുന്ന ടിക്കറ്റ് നിരക്ക്