Tap to Read ➤

ദൃശ്യങ്ങൾ ചോർന്ന സംഭവം; കോടതി ജീവനക്കാരെ ചോദ്യം ചെയ്തേക്കും

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന് കണ്ടുവെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു
ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്നായിരുന്നു പരിശോധനയിൽ തെളിഞ്ഞത്
ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത അടക്കം സുപ്രീം കോടതിയെ സമീപിച്ചിരുന്നു
കേസിലെ ഏറ്റവും നിർണായകമായ തെളിവാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ
ഒന്നാം പ്രതിയായ പൾസർ സുനിയായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്
കോടതിയിൽ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ എങ്ങനെ ചോർന്നു എന്നതാണ് ഉയരുന്ന ചോദ്യം
ഈ സാഹചര്യത്തിലാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം.