Tap to Read ➤

66 ദശലക്ഷം വര്‍ഷം മുമ്പ് ഇല്ലാതായ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി

ഈ ഫോസിലിന് ഒരു പോറല്‍ പോലുമേറ്റിട്ടില്ല. നിരവധി രഹസ്യങ്ങളാണ് ഇതേ ചുറ്റിപ്പറ്റിയുള്ളതെന്ന് ശാസ്ത്രലോകം പറയുന്നു. ദിനോസറിന്റെ വംശനാശം എങ്ങനെയെന്ന് കൂടുതല്‍ മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും
ഭൂമിയില്‍ 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഛിന്നഗ്രഹം പതിച്ചപ്പോള്‍ കൊല്ലപ്പെട്ട ദിനോസറിന്റെ ഫോസിലാണ് കണ്ടെത്തിയതെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.
തെസ്‌കോലോസോറസ് ദിനോസറിന്റെ ഫോസിലാണ് കണ്ടെത്തിയത്. ഇത് സംരക്ഷിച്ച് വെച്ചത് പോലെയുണ്ടായിരുന്നു. ഒരു പോറല്‍ പോലുമേറ്റിട്ടില്ല.
7.5 മൈല്‍ വീതിയുള്ള ഛിന്നഗ്രഹമാണ് ഭൂമിയില്‍ പതിച്ചത്. ഏകദേശം എവറസ്റ്റിന്റെ വലിപ്പം വരും ദിനോസറുകളുടെ വംശനാശത്തിന് കാരണമായ ഛിന്നഗ്രഹത്തിനെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
അതേസമയം ഫോസിലിന് മുകളിലുള്ള അവശിഷ്ടങ്ങളില്‍ നിന്നാണ് ഇതിന് 66 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. ഇന്നത്തെ ഗള്‍ഫ് ഓഫ് മെക്‌സോയിലാണ് ഛിന്നഗ്രഹം പതിച്ചത്.
ഈ ഛിന്നഗ്രഹം പതിച്ചതിന്റെ ആഘാതത്തില്‍ ദിനോസര്‍ വംശം ഒന്നാകെ ഭൂമിയില്‍ നിന്ന് ഇല്ലാതായി പോവുകയായിരുന്നു.
നോര്‍ത്ത് ഡക്കോട്ടയിലെ താനിസില്‍ നിന്ന് ഒന്നിലധികം ഫോസിലുകള്‍ കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞര്‍ പയുന്നത്. മത്സ്യം, ആമ, എന്നിവയുടെ ഫോസിലുകളും ലഭിച്ചിട്ടുണ്ട്‌
മത്സ്യത്തിന്റെ ഫോസിലുകളില്‍ നിന്ന് ചില പാറക്ഷണങ്ങള്‍ ലഭിച്ചത് ഛിന്നഗ്രഹ സ്‌ഫോടനത്തെ തുടര്‍ന്നുള്ളതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഓരോ നിമിഷവും നടന്ന കാര്യങ്ങളില്‍ ഇവര്‍ വ്യക്തതയുണ്ടെന്ന് അവകാശപ്പെടുന്നു