Tap to Read ➤

എന്തുകൊണ്ട് ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുന്നു, ഇക്കാര്യങ്ങള്‍ അറിയണം

ദീപാവലി ആഘോഷിക്കുന്നതിന് പിന്നിലെ ഐതീഹ്യങ്ങള്‍ അറിയാം
Swaroop TK
എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ ദീപാവലി ദിനം ആഘോഷിക്കുന്നത്. പിന്നിലെ ഐതീഹ്യങ്ങള്‍ അറിയാം
ശ്രീരാമന്‍ 14 വര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ത്തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലിയാഘോഷിക്കുന്നത്.
ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെയാഘോഷം. ഇതാണ് ദക്ഷിണേന്ത്യയില്‍ പ്രധാനം..
ലക്ഷ്മി ദേവി ഈ ദിവസമാണ് ജനിച്ചതെന്നും, അതിനാലാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് മറ്റൊരു ഐതീഹ്യം
ജൈനമതവിശ്വാസപ്രകാരം മഹാവീരന്‍ നിര്‍വാണംപ്രാപിച്ചതിനെ അനുസ്മരിക്കാനായി ദീപാവലിയാഘോഷിക്കുന്നു.
ഗുജറാത്ത് അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ദീപാവലി പുതിയ വര്‍ഷമായി കണക്കാക്കിയാണ് ആഘോഷിക്കുന്നത്
ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ദീപാവലി കാളിപൂജയായി ആഘോഷിക്കുന്നു