Alaka KV       Aug 19, 2023

ജോലി സ്ഥലത്ത് നിങ്ങള്‍ സമ്മര്‍ദ്ദം അനുഭവിച്ചേക്കാം. അവ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മനസിലാക്കുക എന്നതാണ് പ്രധാന കാര്യം.

സമ്മര്‍ദ്ദം അധികമാണെങ്കില്‍ , കുറച്ച് ദിവസത്തെ അവധിയെടുത്ത് എവിടേക്കെങ്കിലും ചെറിയ യാത്ര പോകാം. ഇത് നിങ്ങള്‍ക്ക്  ഉന്മേഷം നല്‍കും..

എന്താണ് നിങ്ങളുടെ സമ്മര്‍ദത്തിന് കാരണമാകുന്നതെന്നും എങ്ങനെയാണ് അവയില്‍ നിന്നും  രക്ഷപ്പെടാന്‍ ആവുക എന്നും കണ്ടെത്താന്‍  ഒരു വെല്‍നസ് ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കാം.

മനഃസാന്നിധ്യം പരിശീലിക്കാന്‍ ശ്രമിക്കുക. സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളോട്  ശാന്തമായി പ്രതികരിക്കുക

നിങ്ങളുടെ ശാരീരിക ആരോഗ്യം ശ്രദ്ധിക്കുക. നന്നായി ഭക്ഷണം കഴിക്കുക. ചെറിയ വ്യായാമം ചെയ്യുക

നിങ്ങളുടെ സമയം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുക. അധിക മണിക്കൂര്‍ ജോലി ചെയ്യേണ്ടി വന്നാല്‍ നിങ്ങളുടെ സമയം തിരികെ ക്ലെയിം ചെയ്യണം

 ഭക്ഷണം ഒരു കാരണവശാലും നിങ്ങള്‍ കഴിക്കാതെയിരിക്കരുത്

സഹപ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തുന്നത് ജോലി കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യും