Tap to Read ➤

ആഡംബരമില്ല, വിവാഹവേദി വൃദ്ധസദനം; ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം ഇങ്ങനെ

മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമാണ് പി ശ്രീരാമകൃഷ്ണണന്‍
Jithin TP
ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്
ആഢംബരങ്ങളെല്ലാം ഒഴിവാക്കി വൃദ്ധസദനത്തില്‍ വെച്ചാണ് നിരഞ്ജനയുടെ വിവാഹം നടക്കുക
തവനൂര്‍ വൃദ്ധസദനമാണ് വിവാഹവേദി
മേയ് 22ന് രാവിലെ 9ന് ചടങ്ങുകള്‍ നടക്കും
തിരുവനന്തപുരം സ്വദേശി ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് വരന്‍.
പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക
നിരഞ്ജനയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് വൃദ്ധസദനത്തില്‍ വെച്ച് വിവാഹം നടത്തുന്നത്
തവനൂരിലെ വൃദ്ധസദനത്തിലെ സ്ഥിരം സന്ദര്‍ശകരാണ് ശ്രീരാമകൃഷ്ണനും കുടുംബവും
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്ആര്‍ വിഭാഗത്തിലാണ് നിരഞ്ജനയ്ക്ക് ജോലി
ഗായികയായ നിരഞ്ജനയുടെ ദേവാങ്കണങ്ങള്‍ എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു