Tap to Read ➤

തണ്ണിമത്തന്റെ ഈ ആറ് ഗുണങ്ങള്‍ നിങ്ങള്‍ക്കറിയാമോ?

90 ശതമാനത്തിലധികം വെള്ളത്തിന്റെ അംശം അടങ്ങിയിരിക്കുന്ന ഭക്ഷണപദാര്‍ത്ഥമാണ് തണ്ണിമത്തന്‍
ആരോഗ്യ സംരക്ഷണത്തില്‍ തണ്ണിമത്തനും പ്രധാന ഘടകമാണ്
ദാഹം ശമിപ്പിക്കാന്‍ തണ്ണിമത്തന്‍ ഉത്തമമാണ്
ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുവാനും സഹായിക്കും
രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍: തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു
ഇവ രക്തയോട്ടം സന്തുലിതമാക്കാനും രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കും
ഊര്‍ജം നല്‍കുന്നു: വേനല്‍ക്കാലത്ത് ശരീരത്തിന്റെ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു
ഇതില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി1, ബി6 എന്നിവ ഊര്‍ജദായകമാണ്
ഹൃദയാരോഗ്യം: തണ്ണിമത്തനിലെ ആന്റി ഓക്സൈഡുകളാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്
അമിതകൊഴുപ്പ് പുറന്തള്ളുന്നതിന് തണ്ണിമത്തന്‍ സഹായിക്കുന്നു.
കാഴ്ചശക്തി:തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.
കാന്‍സറിനെ ചെറുക്കും: ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡുകള്‍ കാന്‍സറിനെ ചെറുക്കുന്നതിന് സഹായിക്കും
ഹെല്‍ത്ത് ലൈന്‍ എന്ന വെബ്‌സൈറ്റിലാണ് തണ്ണിമത്തന്റെ ഗുണഗണങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്