Tap to Read ➤

ഉയരും കൂടുംതോറും... അമ്പരപ്പ്!! ഏറ്റവും ഉയരമുള്ള ക്ഷേത്ര ഗോപുരം

ഇന്ത്യന്‍ ക്ഷേത്രങ്ങളുടെ വാസ്തു വിദ്യ എല്ലാവരേയും അമ്പരപ്പിക്കുന്നതാണ്. കലയും പൈതൃകവും ഒന്നിച്ച് ചേരുന്ന അപൂര്‍വ നിര്‍മിതികളാണ് പല ക്ഷേത്രങ്ങളിലും ഉള്ളത്
jithin tp
പട്ടികയില്‍ ഒന്നാമത് കര്‍ണാടകയിലെ മുരുഡേശ്വര ക്ഷേത്രമാണ്. ഉയരം - 249 അടി
പട്ടികയില്‍ രണ്ടാമത്തേത് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തിലുള്ള രംഗനാഥസ്വാമി ക്ഷേത്രമാണ്. ഉയരം - 239.501 അടി
പട്ടികയില്‍ മൂന്നാമത് തമിഴ്നാട്ടിലെ തിരുവണ്ണാമലയിലുള്ള അണ്ണാമലയാര്‍ ക്ഷേത്രമാണ്. ഉയരം - 216.5 അടി
പട്ടികയില്‍ നാലാമത് തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂരിലുള്ള ശ്രീവില്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രമാണ്. ഉയരം - 193.5 അടി
പട്ടികയില്‍ അഞ്ചാമത്തേത് തമിഴ്നാട്ടിലെ തിരുക്കോയിലൂരിലുള്ള ഉലഗലന്ത പെരുമാള്‍ ക്ഷേത്രമാണ്. ഉയരം - 192 അടി
തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ഏകാംബരേശ്വര ക്ഷേത്രത്തനാണ് പട്ടികയില്‍ ആറാം സ്ഥാനം. ഉയരം -190 അടി
തമിഴ്നാട്ടിലെ മധുരയിലെ കല്ലഴഗര്‍ ക്ഷേത്രമാണ് ഏഴാമത്. ഉയരം - 187 അടി
തമിഴ്നാട്ടിലെ തെങ്കാശിയിലെ കാശി വിശ്വനാഥര്‍ ക്ഷേത്രമാണ് എട്ടാമത്. ഉയരം - 180 അടി
തമിഴ്നാട്ടിലെ കുംഭകോണത്തുള്ള ശാരംഗപാണി ക്ഷേത്രമാണ് ഒമ്പതാമത്. ഉയരം - 171 അടി
പട്ടികയില്‍ പത്താം സ്ഥാനം തമിഴ്നാട്ടിലെ മധുരയിലുള്ള മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിനാണ്. ഉയരം - 170 അടി