Tap to Read ➤
റഷ്യ വിടാന്‍ മക്ഡൊണാള്‍ഡ്സ്; ഞെട്ടിക്കുന്ന തീരുമാനത്തിന് പിന്നില്‍..
ബര്‍ഗര്‍ ഭീമനായ മക്ഡൊണാള്‍ഡ്സിന് റഷ്യയില്‍ വലിയ റെസ്റ്റോറന്റ് ശൃംഖലയാണുള്ളത്
Jithin TP
റഷ്യയിലെ 850 റസ്റ്റോറന്റുകളും വില്‍ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്
യുക്രെയ്നിലെ റഷ്യന്‍ ആക്രമണമാണ് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാന്‍ കാരണം
നിലവിലുള്ള 62000 തൊഴിലാളികള്‍ക്കും കരാര്‍ കഴിയും വരെ ശമ്പളം നല്‍കും
ഇവര്‍ക്കെല്ലാം ജോലി നല്കുന്ന പുതിയൊരു കമ്പനിക്ക് റസ്റ്റോറന്റുകള്‍ വില്‍ക്കും
ഒരു പ്രധാന വിപണിയില്‍ നിന്നും കമ്പനി പുറത്ത് കടക്കുന്നത് ഇതാദ്യമാണ്
യുക്രെയ്നിലെ ജനങ്ങളുടെ അവസ്ഥ കാണാതിരിക്കാനാവില്ലെന്ന് മക്ഡൊണാള്‍സ് സിഒ ക്രിസ് കെംപിന്‍സ്കി
അടച്ചിടലിലൂടെ ഓരോ മാസവും 55 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്
റഷ്യയിലെ വിവിധ ഭാഗങ്ങളിലുള്ള കമ്പനിയുടെ കമാനങ്ങളും മറ്റ് ചിഹ്നങ്ങളും നീക്കം ചെയ്യാനുള്ള നടപടി തുടങ്ങി
റഷ്യയില്‍ നിന്ന് പുറത്ത് കടന്നാല്‍ 1300 പുതിയ റസ്റ്റോറന്റുകള്‍ ആരംഭിക്കുമെന്ന് ക്രിസ് കെംപിന്‍സ്കി
റഷ്യയിലെ ബിസിനസ് അവസാനിപ്പിക്കുന്നതിലൂടെ 1.2-1.4 ബില്യണ്‍ ഡോളറിന്റെ നഷ്ടം കമ്പനിക്കുണ്ടാകും
യുക്രെയ്നിലെ 108 റസ്റ്റോറന്റുകളും കമ്പനി നേരത്തെ അടച്ചിരുന്നു.
ഇവിടെ മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പളം നല്കി.
30 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോസ്കോയിലാണ് റഷ്യയിലെ ആദ്യ റസ്റ്റോറന്റ് മക്ഡൊണാള്‍ഡ്സ് ആരംഭിച്ചത്.
നിലവില്‍ നൂറിലധികം രാജ്യങ്ങളിലായി 39000 കേന്ദ്രങ്ങള്‍ കമ്പനിക്കുണ്ട്