Tap to Read ➤
അയര്‍ലണ്ടിലെ പാമ്പുകളെ പാട്രിക് പുണ്യാളന് ഓടിച്ചതല്ല
മനുഷ്യവാസമുള്ള മിക്കയിടങ്ങളിലും കാണപ്പെടുന്ന ജീവിയാണ് പാമ്പുകള്‍
എന്നാല്‍ അയര്‍ലണ്ടില്‍ പാമ്പുകളെ കാണാറേയില്ല
പാട്രിക് പുണ്യാളന് പാമ്പുകളെ അയര്‍ലന്‍ഡില്‍ നിന്നു കുടിയിറക്കി സമുദ്രത്തിലേക്കു പായിച്ചുവെന്നാണ് ചിലര്‍ പരമ്പരാഗതമായി വിശ്വസിക്കുന്നത്
എന്നാല്‍ ഇത് ശരിയല്ല എന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍
ഏതാണ്ട് 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് പാമ്പുകള്‍ ഭൂമിയില്‍ ആവിര്ഭവിച്ചപ്പോള് ഗ്വോണ്ടാന ലാന്‍ഡ് എന്ന ഒറ്റ വന്‍കരയായിരുന്നു ഉണ്ടായിരുന്നത്
അന്ന് അയര്‍ലണ്ട് കരയുടെ ഭാഗമല്ലായിരുന്നു
ഗ്വോണ്ടാന ലാന്‍ഡിനും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയര്‍ലണ്ട് സമുദ്രത്തിനടിയില്‍ നിന്നും പുറത്തേക്കു വന്നത്.
ഇക്കാലത്ത് അയര്‍ലന്‍ഡ് ആര്‍ട്ടിക്കിനു സമാനമായി മഞ്ഞു മൂടി കിടക്കുകയായിരുന്നു.
മഞ്ഞു പാളികള്‍ വഴി അയര്‍ലന്‍ഡ് ബ്രിട്ടനുമായി ബന്ധപ്പെട്ടു കിടന്നിരുന്നു
എന്നാല്‍ മഞ്ഞു മൂലം ഇവിടേക്കു കുടിയേറാന്‍ പാമ്പുകള്‍ താല്പര്യം പ്രകടിപ്പിച്ചില്ല.
അയര്‍ലന്‍ഡില്‍ നിന്ന് മഞ്ഞ് പൂര്‍ണ്ണമായും ഇല്ലാതാകുന്നത് 15000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
എന്നാല്‍ ഈ സമയമായപ്പോഴേക്കും മഞ്ഞുരുകി ബ്രിട്ടനും അയര്‍ലന്‍ഡിനും ഇടയില്‍ പന്ത്രണ്ട് മൈല്‍ ദൂരത്തില്‍ സമുദ്രം രൂപപ്പെടുകയും ചെയ്തു.
ഇതോടെ പാമ്പുകള്‍ക്ക് അയര്‍ലണ്ടിലേക്ക് 'എത്താന്‍' പറ്റാത്ത സാഹചര്യവുമുണ്ടായി എന്നാണ് ശാസ്ത്ര ലോകത്തിന്റെ വിശദീകരണം