Tap to Read ➤

കൈ നഖങ്ങൾ തമ്മിലുരസി മുടി കൊഴിച്ചിൽ തടയാം; ഞെട്ടേണ്ട, അറിയാം

യോഗയിലൂടെ മുടി കൊഴിച്ചൽ തടയുന്നത് അറിയാം
Rakhi PV
മുടി കൊഴിച്ചൽ കൊഴിച്ചലിന് വിപണിയിലെ വിലപിടിപ്പുള്ള ക്രീമും എണ്ണയും മരുന്നും പരീക്ഷിച്ച് മടുത്തവരാണോ?
എങ്കിൽ മുടി മൊഴി കൊഴിച്ചൽ തടയാൻ ഇനി പണം ചെലവാക്കേണ്ട, മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യോഗയിലൂടെ പരിഹാരം കാണാം.
അത്ഭുതപ്പെടേണ്ട, 'ബാലയാമ' അഥവാ കൈ നഖങ്ങൾ ഉരസുന്നത് മുടി വളരാൻ സഹായിക്കുമെന്ന് യോഗ ട്രെയിനർ ജുഹി കപൂർ പറയുന്നു.
ഇവിടെ റിഫ്ലക്സോളജിയാണ് പ്രവർത്തിക്കുന്നത്. അതായത് മുടിയുടെ രോമകൂപങ്ങൾ നഖങ്ങളിലെ നാഡികളുമായി ബന്ധപ്പെട്ട് കിടക്കുന്നു.
ഈ നാഡി അറ്റങ്ങളെ ഉത്തേജിപ്പിക്കുമ്പോൾ, അത് നിങ്ങളുടെ തലയോട്ടിയിലെ രക്ത ചംക്രമണം മെച്ചപ്പെടുത്തും. അത് വഴി മുടി വളരും.
ഇത് മാത്രമല്ല കേട്ടോ യോഗയില പൃഥ്വി മുദ്ര 15 മുതൽ 50 മിനിറ്റ് വരെ പിടിക്കുന്നതും മുടി കൊഴിച്ചൽ തടയാൻ സഹായിക്കും.
തലയിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്ന യോഗ പോസുകളും തല കുത്തനെ താഴെ പിടിച്ച് മുടി ചീകുന്നതുമെല്ലാം മുടി വളർച്ചയ്ക്ക് സഹായിക്കുമത്രേ.