Tap to Read ➤
പവിഴപ്പുറ്റുകള്‍ ഇല്ലാതാകുന്നു, കടലിനടിയിലെ കാഴ്ചകള്‍ സ്മൃതിയിലേക്ക്
കാല്‍ശതമാനം വരുന്ന സമുദ്രജീവികളുടെ ആവാസസ്ഥലമാണ് പവിഴപ്പുറ്റുകള്‍
എന്നാല്‍ അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകള്‍ ഭൂമിയില്‍ അപ്രത്യക്ഷമാകുമെന്നാണ് കണ്ടെത്തല്‍
അന്താരാഷ്ട്ര പരിസ്ഥിതി ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍
കാലാവസ്ഥാ വ്യതിയാനമാണ് പവിഴപ്പുറ്റുകളുടെ നാശത്തിന് വഴിവെച്ചത്
ആഗോള താപനിലയിലെ വര്‍ധനവ് 1.5 ഡിഗ്രിക്കുള്ളില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ പോലും 90 ശതമാനം വരുന്ന പവിഴപ്പുറ്റുകളും നശിക്കും
ചില പവിഴപ്പുറ്റുകള്‍ സമുദ്രത്തിലെ താപനില വര്‍ധനവിനെ വേഗത്തില്‍ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്.
അത്തരത്തിലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പവിഴപ്പുറ്റുകളെ ഭാവിയിലേക്കായി സംരക്ഷിക്കുകയാണ് ഏക പോംവഴി
ഫോര്‍കാസ്റ്റിങ് ക്ലൈമറ്റ് സാന്ച്ചുറീസ് ഫോര്‍ സെക്യുറിങ് ദി ഫ്യൂച്ചര്‍ ഓഫ് കോറല്‍ റീഫ്സ്' എന്ന് പേരില്‍ ഇത് സംബന്ധിച്ച നിര്‍ദേശമുണ്ട്.