Tap to Read ➤

വരന് മൂന്നടി ഉയരം, വധുവിന് രണ്ടരയടി; വൈറലായി കല്യാണം

സോഷ്യല്‍ മീഡിയെ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ് ഈ വിവാഹം
മൂന്നടി ഉയരക്കാരനായ വരനും രണ്ടരയടി ഉയരമുള്ള വധുവുന്റെയും വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
ബിഹാറിലെ ബഗല്‍പുരില്‍ നിന്നാണ് ഈ കല്യാണക്കാഴ്ച.
24 വയസ്സുള്ള മമത കുമാരിയും 26 വയസ്സുകാരന്‍ മുന്ന ഭാര്‍തിയും തമ്മിലായിരുന്നു വിവാഹം.
കല്യാണം കാണാനും ആശംസ നേരാനും നിരവധിപേരാണ് എത്തിയത്.
നവദമ്പതികള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ആളുകള്‍ തിക്കിത്തിരക്കുന്ന വിഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്
ഇരുവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും വലിയ തിരക്കായിരുന്നു.
ക്ഷണിക്കാതെതന്നെ നിരവധി പേര്‍ വിവാഹത്തിനെത്തിയത് പരാതിക്ക് ഇടയാക്കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരുവരുടെയും വിവാഹം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗാണ്