Tap to Read ➤

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കാന്‍ ഇ.ഡി സുപ്രീം കോടതിയിലേക്ക്

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കാന്‍ ഇഡി സുപ്രീംകോടതിയെ സമീപിച്ചു
ബെംഗളുരുവിലെ ഇഡി ഡെപ്യുട്ടി ഡയറക്റ്ററാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു
കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇഡി
ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്
ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്
കേന്ദ്ര ഏജന്‍സിയുടെ അഭിഭാഷകന്‍ മുകേഷ് കുമാര്‍ മാറോറിയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
ജാമ്യ ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്ന ആശങ്ക ഇഡിക്ക് ഉണ്ട്
ഹൈക്കോടതി വിധി വന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഇ.ഡി അപ്പീല്‍ ഫയല്‍ ചെയ്യുന്നത്
ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇഡിയുടെ നീക്കം