Tap to Read ➤

ഏറ്റെടുത്ത് ഇലോൺ മസ്ക്; ട്വിറ്ററിന്റെ ഭാവി ഇനി എന്ത്? ആശങ്ക

44 ബില്യൺ ഡോളറിനാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്
2013 മുതൽ പൊതുകമ്പനിയായി പ്രവർത്തിച്ച ട്വിറ്റർ ഇനി സ്വകാര്യ കമ്പനിയാകും
ഇലോൺ മസ്ക് ഏറ്റെടുത്തതോടെ ട്വിറ്ററിൽ ഇനി അഭിപ്രായ സ്വാതന്ത്ര്യ പ്രകടനങ്ങൾ എത്തരത്തിലാകും എന്നതാണ് ചർച്ച
'ജനാധിപത്യത്തിന്റെ ആധാരശിലയാണ് അഭിപ്രായ സ്വാതന്ത്ര്യം' എന്നായിരുന്നു ഏറ്റെടുക്കൽ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ഇലോൺ മസ്കിന്റെ ട്വീറ്റ്
മനുഷ്യന്റെ ഭാവിയ്ക്ക് വേണ്ടിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന ടൗൺ സ്വകയറാണ് ട്വിറ്റർ എന്നും ട്വീറ്റിൽ പറഞ്ഞിരുന്നു
സമ്പൂർണ അഭിപ്രായ സ്വാതന്ത്ര്യം എന്നതാണ് മസ്കിന്റെ നിലപാട്
വിദ്വേഷ പ്രസംഗങ്ങൾ, വ്യാജ പ്രചരണങ്ങൾ എന്നിവയ്ക്കെതിരെ ട്വിറ്റർ നേരത്തേ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു
മസ്കിന് കീഴില്‍ വിദ്വേഷ പ്രചരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ട്വിറ്റർ എന്ത് നിലപാടാകും സ്വീകരിക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്