Tap to Read ➤

അമിതമായാല്‍ ഉറക്കവും ' വിഷം'; അറിയേണ്ടതെല്ലാം

രോഗങ്ങളെ അകറ്റി നിര്‍ത്താനും ഭാരം നിയന്ത്രിക്കാനും മാനസിക സമ്മര്‍ദം കുറയ്ക്കാനും ഉറക്കം അത്യാവശ്യമാണ്.
എന്നാല്‍ അമിതമായ ഉറക്കം പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്
പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു
എന്നാല്‍ അമിതമായ ഉറക്കം പല രോഗങ്ങള്‍ക്കും കാരണമാകും.
ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, അമിതവണ്ണം, വിഷാദരോഗം, തലവേദന എന്നിവയ്ക്ക് അമിത ഉറക്കം കാരണമാകും
എട്ട് മണിക്കൂര്‍ ദിവസം ഉറങ്ങുന്ന സ്ത്രീകളെ അപേക്ഷിച്ച് ഒന്‍പത് മുതല്‍ 11 മണിക്കൂര്‍ ഉറങ്ങുന്ന സ്ത്രീകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത 38 ശതമാനം അധികമാണ്
രാത്രിയില്‍ 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്ക് എട്ട് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത 23 ശതമാനം അധികമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഏഴ്-എട്ട് മണിക്കൂറുകള്‍ ഉറങ്ങുന്നവരേക്കാള്‍ 9-10 മണിക്കൂര്‍ ഉറങ്ങുന്നവര്‍ക്ക് അമിതവണ്ണമുണ്ടാകാനുള്ള സാധ്യത 21 ശതമാനം അധികം
15 ശതമാനം പേര്‍ അമിതമായ ഉറക്കം മൂലം വിഷാദരോഗത്തിന് അടിമപ്പെടുന്നതായി കണക്കുകള്‍ തെളിയിക്കുന്നു.
7-8 മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് കൂടുതല്‍ നേരം രാത്രിയില്‍ ഉറങ്ങുന്നവരുടെ മരണനിരക്ക് ഉയര്‍ന്നിരിക്കുന്നതായി പഠനം