Tap to Read ➤

ലോകകപ്പ് ഇങ്ങെത്തി; ഇതാ ഖത്തറില്‍ പാലിക്കേണ്ട നിയമങ്ങള്‍

ലോകകപ്പ് ആവേശം പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. ഖത്തര്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കില്‍ ഈ നിയമങ്ങള്‍ തീര്‍ച്ചയായും പാലിക്കണം
vysakhan mk
ഖത്തര്‍ ചില നിയമങ്ങള്‍ ലോകകപ്പിനായി എത്തുന്നവര്‍ക്കായി രാജ്യത്ത് തയ്യാറാക്കിയിട്ടുണ്ട്
അതില്‍ പ്രധാനം ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ്. സന്ദര്‍ശനത്തിനെത്തുന്ന എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് വേണം
സന്ദര്‍ശകര്‍ക്ക് ഹയാ കാര്‍ഡും ആവശ്യമാണ്. ഖത്തറില്‍ പ്രവേശനം പോലും അതിലൂടെ മാത്രമേ സാധ്യമാകൂ
ടിക്കറ്റുകള്‍ വാങ്ങാനും, താമസം ബുക്ക് ചെയ്യാനുമെല്ലാം അനുമതി ലഭിക്കണമെങ്കില്‍ ഹയാ കാര്‍ഡ് വേണം
ഏറ്റവും മാന്യമായി വസ്ത്രം ധരിക്കണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇത് ബാധകം. തോളും ഇടുപ്പും മറച്ചിരിക്കണം
മദ്യം കഴിക്കുന്നതിലും നിയന്ത്രണമുണ്ട്. 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് മദ്യം കഴിക്കാന്‍ ഖത്തറില്‍ അനുമതിയുണ്ട്
അനുമതി ലഭിച്ചിട്ടുള്ള റെസസ്റ്റോറന്റുകള്‍, ബാറുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രമേ മദ്യം വാങ്ങാന്‍ പറ്റൂ.
പറഞ്ഞിരിക്കുന്ന സ്ഥലത്തിന് പുറത്തിരുന്ന് മദ്യപിക്കാന്‍ പാടില്ല. പൊതുസ്ഥലത്തും മദ്യപിക്കാന്‍ പാടില്ല. തെറ്റിച്ചാല്‍ ശിക്ഷ ഉറപ്പ്
പൊതുമധ്യത്തില്‍ ഇഴുകി ചേര്‍ന്ന് നടക്കാന്‍ പാടില്ല. അത് അറസ്റ്റിലേക്ക് നയിക്കും. വിവാഹം കഴിക്കാതെ സെക്‌സും അനുവദിക്കില്ല.