ദുല്‍ഖര്‍ സല്‍മാനെ വിലക്കിയതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെ
കരാര്‍ വ്യവസ്ഥ ലംഘിച്ചത് കൊണ്ടാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് തീരുമാനിച്ചതെന്ന് ഫിയോക്ക് അറിയിച്ചിരുന്നു.
സല്യൂട്ട് എന്ന ചിത്രം ഒ ടി ടിക്ക് നല്‍കിയതിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാനെയും ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയ വേഫെറര്‍ കമ്പനിയുമായും ഇനി യാതൊരു തരത്തിലുള്ള സഹകരണവും വേണ്ട എന്നാണ് തീരുമാനമാണ് ഫിയോക്ക് കൈക്കൊണ്ടത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട വിലക്ക് ഫിയോക്ക് പിന്‍വലിച്ചിരുന്നു. ഇപ്പോൾ അതിൽ വിശദീകരണം നൽകിയിരിക്കുകയാണ് ഫിയോക്ക്
കുറുപ്പ് എന്ന ചിത്രം ഞങ്ങള്‍ക്ക് യാതൊരു കമ്മിറ്റ്മെന്റ് ഇല്ലാതിരുന്നിട്ടുകൂടി തീയേറ്ററില്‍ റിലീസ് ചെയ്ത് സഹായിക്കുകയാണ് ദുല്‍ഖര്‍ ചെയ്തത്.
ബ്രോഡാഡി അടക്കം ഒട്ടേറെ ചിത്രം തീയേറ്ററുകളിലേക്ക് പോയി. അതില്‍ ഞങ്ങള്‍ പ്രതിഷേധിച്ചില്ലല്ലോ.
കാരണം നിര്‍മ്മാതാവാണ് ചിത്രം ഏത് പ്ളാറ്റ്ഫോമില്‍ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നത്. എന്നാല്‍ സല്യൂട്ട് ഞങ്ങളുമായി കരാറുള്ള ചിത്രമായിരുന്നു.
ഒരുപാട് തീയേറ്ററുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചെയ്തിരുന്നു. എന്നാല്‍ ആ ചിത്രം പെട്ടെന്നൊരു അറിയിപ്പില്ലാതെ ഒടിടിയില്‍ പോയാല്‍ അതിനുള്ള കാരണം ഞങ്ങള്‍ക്ക് അറിയണം.
ഞങ്ങളെ സഹായിച്ച താരമല്ലേ എന്ന് കരുതി ചോദിക്കാതിരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അവര്‍ ഞങ്ങള്‍ക്ക് വിശദീകരണം നല്കി.