Tap to Read ➤

നഷ്ടപ്പെട്ട ഫോണ്‍ എങ്ങനെ ബ്ലോക്ക് ചെയ്ത് സുരക്ഷിതമാക്കാം?

നഷ്ടപ്പെട്ട നമ്മുടെ ഫോണ്‍ വളരെ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്
alaka kv
ആദ്യം പോലീസില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക. പരാതി രജിസ്റ്റര്‍ ചെയ്തതിന്റെ പകര്‍പ്പ് കയ്യില്‍ കരുതുക.
നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോണ്‍ നമ്പറിന്റെ ഡ്യൂപ്ലിക്കറ്റ് നമ്പര്‍ എടുക്കുക.
പരാതിയുടെ കോപ്പി, തിരിച്ചറിയല്‍ രേഖ ഏതെങ്കിലും, ഫോണ്‍ വാങ്ങിയതിന്റെ ഇന്‍വോയ്‌സ് എന്നിവ കയ്യില്‍ കരുതുക.
Lorem ipsum dolor
www.ceir.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. ഇത് തിരഞ്ഞെടുത്താല്‍ ഒരു ഫോം പൂരിപ്പിക്കണം.
ഇതില്‍ മൊബൈല്‍ നമ്പര്‍, ഐഎംഇഐ നമ്പര്‍, ബ്രാന്‍ഡിന്റെ പേര്, മോഡല്‍, ഇന്‍വോയ്‌സ് എന്നിവ നല്‍കണം.
നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തീയ്യതി, സ്ഥലം, പോലീസ് സ്‌റ്റേഷന്‍, പരാതിയുടെ നമ്പര്‍, പരാതിയുടെപകര്‍പ്പ് എന്നിവ നല്‍കണം.
ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്കി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം.
Lorem ipsum
ഒരു റിക്വസ്റ്റ് ഐഡി നിങ്ങള്‍ക്ക് ലഭിക്കും. 24 മണിക്കൂറില്‍ തന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യപ്പെടും.
Lorem ipsum