Tap to Read ➤

ഗൗതം അദാനിയുടെ കോടികളുടെ സ്വകാര്യ ശേഖരങ്ങള്‍ കേട്ടാല്‍ ഞെട്ടും

400 കോടിയുടെ വീടും, പ്രൈവറ്റ് ജെറ്റും അടങ്ങുന്ന വലിയ ആഢംബര ശേഖരങ്ങള്‍ തന്നെ അദാനിക്കുണ്ട്. ചില കാര്യങ്ങള്‍ ഇപ്പോഴും അറിയാത്തതായിട്ടുമുണ്ട്
ഏപ്രില്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം 127.7 ബില്യണ്‍ യുഎസ് ഡോളറാണ് ഗൗതം അദാനിയുടെ സ്വത്ത്. കാറുകളുടെ വലിയൊരു ശേഖരം തന്നെ അദാനിക്കുണ്ട്.
ചുവന്ന റെഡ് ഫെരാരി അദാനിക്ക് സ്വന്തമായുണ്ട്. ഇതിന്റെ വില ഏതൊരു ഇന്ത്യക്കാരനെയും അമ്പരപ്പിക്കുന്നതാണ്. മൂന്ന് മുതല്‍ അഞ്ച് കോടി രൂപയ്ക്കിടയിലാണ് ഈ ആഢംബര കാറിന്റെ വില
അദാനിയുടെ ഗാരേജില്‍ ആഢംബര കാറിന്റെ വലിയൊരു ശേഖരം തന്നെയുണ്ട്. ലോക പ്രശസ്ത ബിഎംഡബ്ല്യു 7 സീരീസും ഇതില്‍ വരും. 3 കോടിയോളം രൂപ വരും 7 സീരീസിന്
2020ലെ ലോക്ഡൗണ്‍ സമയത്ത് അദ്ദേഹം വലിയ തോതില്‍ സ്ഥലം വാങ്ങിയിരുന്നു. 3.4 ഏക്കറാണ് അദ്ദേഹം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ആഢംബര മേഖലയായ ആദിത്യ എസ്‌റ്റേറ്റിലാണ് ഇത്. 400 കോടി രൂപ മുടക്കിയാണ് ഈ വസ്തു വാങ്ങിയതെന്നാണ് സൂചന.
അദാനിയുടെ സ്വപ്‌നങ്ങളിലൊന്നായിരുന്നു ഈ സ്ഥലം വാങ്ങണമെന്നത്. അതുകൊണ്ട് വലിയ വിലപേശലൊന്നുമില്ലാതെയാണ് ഇടപാട് നടന്നത്. അദാനിക്ക് ഇത് മാത്രമല്ല മറ്റ് ആഢംബര സ്ഥലങ്ങള്‍ നിരവധിയുണ്ട്.
അദാനിയുടെ ആഢംബര ശേഖരം ഇതൊന്നും കൊണ്ട് അവസാനിക്കുന്നതല്ല. പ്രൈവറ്റ് ജെറ്റുകള്‍ വരെ അദ്ദേഹത്തിനുണ്ട്. മൂന്ന് പ്രൈവറ്റ് ജെറ്റുകളാണ് അദാനിയുടെ ശേഖരത്തിലുള്ളത്. തന്റെ സ്റ്റാറ്റസിന് അനുസരിച്ചുള്ള ആഢംബര ശേഖരമാണിതെന്ന് അദാനി വിശ്വസിക്കുന്നു
ബീച്ച്ക്രാഫ്റ്റ്, ഹോക്കര്‍, ബോംബാര്‍ഡിയര്‍ എന്നിങ്ങനെ മൂന്ന് പ്രൈവറ്റ് ജെറ്റുകളാണ് അദാനിക്കുള്ളത്. ഇതില്‍ ഏറ്റവും കുറഞ്ഞതിന്റെ വില 15.2 കോടിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മൂന്ന് ഹെലികോപ്ടറുകളും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.