Tap to Read ➤

കടുക് എണ്ണ കിടുവാണ്; ചര്‍മവും മുടിയും സൂപ്പറാവും, ഇതാ ഗുണങ്ങള്‍

കടുക് എണ്ണ ഉപയോഗിച്ചാല്‍ ഒരുപാട് ഗുണങ്ങളുണ്ട്. ചര്‍മത്തിനും മുടിക്കും ഗുണം ചെയ്യുന്ന അക്കാര്യങ്ങള്‍ ഇവയാണ്
vysakhan mk
ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ കടുക്‌ എണ്ണ സഹായിക്കും.
സ്‌കിന്‍ ക്രീമിലും ഫേസ്മാസ്‌കിലും അടങ്ങിയിരിക്കുന്ന കാര്യങ്ങള്‍ കടുകെണ്ണയിലുണ്ട്. അത് ഈര്‍പ്പം നിലനിര്‍ത്തും
മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാനും ഇവ സഹായിക്കും
ആന്റിഓക്‌സിഡന്റ്‌സും ഇരുമ്പും മഗ്നീഷ്യവും, കടുകെണ്ണയിലുണ്ട്. മുടി വളര്‍ച്ചയ്ക്ക് ആവശ്യമാണ്
മുഖക്കുരുവും, മുഖം തടിച്ച് പൊങ്ങുന്നതുമെല്ലാം കടുകെണ്ണ സ്ഥിരമായി ഉപയോഗിച്ചാല്‍ മാറും
ആന്റിബാക്ടീരിയല്‍,
ആന്റിഫംഗല്‍ ഘടകങ്ങളുള്ളത് കൊണ്ട് മുഖക്കുരുവെല്ലാം മാറും
മുടിക്ക് ഏറ്റവും ശല്യമായി മാറുന്ന താരനും നിഷ്പ്രയാസം മാറും. ആന്റിബാക്ടീരിയല്‍ ഘടകങ്ങളാണ് താരനെ അകറ്റാനും സഹായിക്കുന്നത്.
ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് മാറ്റാനും കടുകെണ്ണ സഹായിക്കും. ഈര്‍പ്പം നിലനിര്‍ത്താന്‍ അത് സഹായിക്കും