Tap to Read ➤

സെക്കന്‍ഡ് ഹാന്‍ഡ് വാങ്ങിയ ഫര്‍ണിച്ചറിനുള്ളില്‍ 1.2 കോടി രൂപ

ഓൺലൈനിൽ വാങ്ങിയ ഫർണിച്ചറിനുള്ളിലാണ് കോടിക്കണക്കിന് രൂപ
വിലപേശി വാങ്ങിയ ഫർണിച്ചറിൽ 26,000 പൗണ്ട് (1.2 കോടി രൂപ) കണ്ടെത്തി
രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്
ജർമ്മനിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. തോമസ് ഹെല്ലർ എന്നയാൾക്കാണ് പണം ലഭിച്ചത്
തുക ലഭിച്ചതിന് പിന്നാലെ തോമസ് പൊലീസിൽ പരാതിപ്പെടുകയും, അവർ യഥാർത്ഥ ഉടമസ്ഥനെ തേടി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പണം ലഭിച്ചതിനെ തുടർന്ന് പരാതിപ്പെട്ട തോമസിന്റെ സത്യസന്ധതയും പൊലീസിനെ അദ്ഭുതപ്പെടുത്തി.
കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് മരിച്ചതിനെത്തുടർന്ന് ഒരു റിട്ടയർമെന്റ് ഹോമിൽ കഴിഞ്ഞിരുന്ന 91 വയസുള്ള സ്ത്രീയുടേതാണ് പണം എന്ന് പോലീസ് കണ്ടെത്തി.
കിച്ചൺ കാബിനറ്റ് ഓൺലൈനിൽ വിൽപ്പനയ്ക്ക് വച്ചത് ഇവരുടെ മകനായിരുന്നു. മാതാവ് വലിയൊരു നിധി ഒളിപ്പിച്ചത് അറിയാതെയായിരുന്നു വിൽപ്പന.
ജർമ്മൻ നിയമപ്രകാരം പത്ത് യൂറോയിൽ കൂടുതൽ കാണാതായ പണം സൂക്ഷിക്കുന്നത് മൂന്ന് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്.