കുത്തബ് മിനാറിനേക്കാള്‍ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയിലേക്ക്
ഛിന്നഗ്രഹങ്ങളുടെ ഭീഷണി ഭൂമിക്ക് പലപ്പോഴായി ഉണ്ടാവാറുണ്ട്. ഏറ്റവും പുതിയതായി കുത്തബ് മിനാറിന്റെ മൂന്നരയിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയിലേക്ക് എത്തുന്നത്
നാസയുടെ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന എന്‍ഇഒകളുടെ ഗണത്തിലാണ് ഈ ഛിന്നഗ്രഹത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ഭൂമിക്ക് ഭീഷണിയായി കാണുന്ന ഛിന്നഗ്രഹങ്ങളാണ് എന്‍ഇഒകള്‍ അഥവാ നിയര്‍ എര്‍ത്ത് ഒബജക്ടുകള്
2007എഫ്എഫ്1 എന്ന വിളിപ്പേരിലാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്. ഭൂമിയുടെ 74000 കിലോമീറ്റര്‍ അകലെയാണ് ഇത് കടന്നുപോകുക..
മണിക്കൂറില്‍ 46188 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.
ഈ ഛിന്നഗ്രഹം രണ്ട് വര്‍ഷം മുമ്പ് ഭൂമിയുടെ ഭ്രമണപദത്തിലെത്തിയിരുന്നു. 2020ലാണ് അവസാനമായി ഇത് ഭൂമിയിലെത്തിയതെന്ന് നാസ സ്ഥിരീകരിക്കുന്നു
ഈ ഛിന്നഗ്രഹം ഏപ്രില്‍ ഒന്നിന് ഭൂമിയെ കടന്നുപോകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്
2035 ഏപ്രിലില്‍ ഇത് വീണ്ടും ഭൂമിയിലേക്ക് എത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍