സ്വന്തം പിതാവിനെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍; ഈ നാട് വിചിത്രമാണ്
അമ്മയും മകളും ഒരേ പുരുഷനെ വിവാഹം കഴിക്കുന്ന വിചിത്രമായ രീതിയാണ് ഇവിടെയുള്ള പ്രത്യേകത
ലോകത്ത് വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന ഒരുപാട് രാജ്യങ്ങളുണ്ട്. അങ്ങനെ ഒരു രാജ്യമാണ് ബംഗ്ലാദേശ്
തെക്കുകിഴക്കന്‍ വനപ്രദേശത്ത് മണ്ഡിയെന്ന പേരുള്ള ഒരു ഗോത്രത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്
അമ്മയും മകളും ഒരേ പുരുഷനെ വിവാഹം കഴിക്കുന്ന വിചിത്രമായ രീതിയാണ് ഇവിടെയുള്ള പ്രത്യേകത. മകള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ അവള് തന്റെ പിതാവിന്റെ വധുവായി മാറണമെന്നാണ് ആചാരത്തില്‍ പറയുന്നത്
സ്ത്രീകള്‍ ആപത്തില്‍ നിന്ന് രക്ഷിക്കപ്പെടുമെന്നും, അവരെ സമൂഹം സംരക്ഷിക്കപ്പെടുമെന്നുമുള്ള വിശ്വാസത്തിന്റെ പുറത്താണ് ആളുകള്‍ ഈ ആചാരം പിന്തുടരുന്നത്.
ഒറോല ഡല്ബോട്ട് എന്ന പെണ്‍കുട്ടിയുടെ കഥ പുറത്തുവന്നതോടെയാണ് ഈ ആചാരത്തെ കുറിച്ച് പുറംലോകം അറിയുന്നത്
സോഷ്യല്‍ മീഡിയയിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഇപ്പോള്‍ ഈ കഥ വൈറലായിരിക്കുകയാണ്
ഒറോലയ്ക്ക് 15 വയസ്സ് തികഞ്ഞപ്പോഴാണ് പിതാവിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായത്. ഇപ്പോള്‍ അവള്‍ക്ക് പിതാവില്‍ മൂന്ന് കുട്ടികളുണ്ട്.
ഗ്രാമത്തിലെ ഒറോലയുടെ പ്രായത്തിലുള്ള എല്ലാ പെണ്‍കുട്ടികളുടെയും ഗതി ഇതാണ്.
മണ്ഡി ഗോത്രത്തില്‍ സ്ത്രീകള്‍ക്കാണ് സ്വത്തവകാശം. കുടുംബത്തിന്റെ സ്വത്ത് സംരക്ഷിക്കുന്നതിനായിട്ടാണ് പുരുഷന്മാര് പലപ്പോഴും അമ്മയെയും മകളെയും വിവാഹം കഴിക്കുന്നത്.