Tap to Read ➤

ഈ കുടയ്ക്ക് വില 1 ലക്ഷം; പക്ഷേ, മഴയത്ത് ചൂടിയാല്‍ നനയും

ഈ കുട വാങ്ങിച്ചാല്‍ ആകെയുള്ള പ്രയോജനം ഒന്ന് മാത്രമാണ്
Swaroop TK
കുടകൊണ്ടുള്ള ആകെയുള്ള പ്രയോജനം മഴയക്കും വെയിലത്തും ഉപയോഗിക്കുക എന്നതാണ്
മഴക്കാലമായതുകൊണ്ട് തന്നെ ഇപ്പോള്‍ കുടയ്ക്ക് നല്ല മാര്‍ക്കറ്റാണ്.
എന്നാല്‍ മഴയത്ത് ഉപകരിക്കാത്ത ഒരു കുടയാണ് ഇന്ന് ഫാഷന്‍ ലോകത്തെ ചര്‍ച്ച വിഷയം
ഒരു ലക്ഷം രൂപ വില വരുന്ന ഈ കുടയുടെ ഏറ്റവും വലിയ പ്രത്യേകത മഴയത്തിറങ്ങിയാല്‍ നനയും എന്നതാണ്.
ലോകപ്രശസ്ത ബ്രാന്റുകളായ ഗുച്ചിയും അഡിഡാസും ചേര്‍ന്നാണ് ഈ കുട പുറത്തിറക്കിയിരിക്കുന്നത്.
കുടയുടെ പ്രതലത്തില്‍ ഗുച്ചിയുടെയും അഡിഡാസിന്റെയും ലോഗോ പ്രിന്റ് ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയകളിൽ ഇപ്പോള്‍ വന്‍ ചര്‍ച്ചയാണ് ഈ കുടയുടെ പേരില്‍ നടക്കുന്നത്. ഒരു ഭംഗിക്ക് ചൂടി നടക്കാം എന്നുമാത്രമാണ് ഈ കുടയുടെ പ്രത്യേകത