Tap to Read ➤

ഗ്രീൻ ടി മുടികൊഴിച്ചലകറ്റാനോ? കൊള്ളാമല്ലോ ഈ 'ചായ പ്രയോഗം', അറിയാം

മുടിയുടെ ആരോഗ്യത്തിന് ഗ്രീൻ ടി, അറിയാം
Rakhi PV
പ്രായ വ്യത്യാസമില്ലാതെ പലരേയും അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചൽ. എന്നാൽ ഈ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് ഗ്രീൻ ടീ എന്ന് എത്രപേർക്കറിയാം?
ഗ്രീൻ ടീയുടെ ഉപയോഗം ചർമ്മത്തിനും മുടിക്കുമെല്ലാം ഏറെ ഗുണകരമാണ്.
ആന്റിഓക്‌സിഡന്റുകൾ, അമിനോ ആസിഡുകൾ, എൻസൈമുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഗ്രീൻ ടി.
അസ്കോർബിക് ആസിഡ്, കരോട്ടിനോയിഡുകൾ, ടോക്കോഫെറോൾ, സെലിനിയം, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഗ്രീൻ ടീ മുടി കൊഴിച്ചൽ തടയാൻ സഹായിക്കും
ഗ്രീൻ ടീയിലെ വൈറ്റമിൻ ബിയുടെ സാന്നിദ്ധ്യം മുടിയിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
അൽപം നാരങ്ങാ നീര് ചേർത്ത് ഗ്രീൻ ടി ഉപയോഗിക്കുന്നത് താരനെ അകറ്റാൻ സഹായിക്കും
ഗ്രീൻ ടീയിൽ അടങ്ങിയ വിറ്റാമിൻ ഇ മുടിയുടെ മിനുസം നിലനിർത്തുന്നു