Tap to Read ➤
'ഹൃദയ'ത്തിനെതിരെ വിദ്വേഷ പ്രചരണം
ശ്രീരാമ കീര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ബീഫ് കഴിക്കുന്ന ഹിന്ദു പെണ്‍കുട്ടി' സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഹൃദയത്തിലെ രംഗങ്ങള്‍
തീവ്ര ഹിന്ദുത്വ പേജുകളില്‍ നിന്നുമാണ് വിദ്വേഷ പ്രചരണം ആരംഭിച്ചിരിക്കുന്നത്
മലയാള സിനിമയെ കുറ്റപ്പെടുത്തിയും കമന്റുകള്‍
കേരളം കശ്മീര്‍ പോലെയാവുമെന്നുമെല്ലാം കമന്റുകള്‍
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ഹൃദയം
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് 'ഹൃദയം' നിര്‍മിച്ചത്.
വാലന്റൈന്‍സ് ദിനത്തില്‍ മറൈന്‍ഡ്രൈവില്‍ യുവതി യുവാക്കളെ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ചൂരല്‍ വടി ഉപയോഗിച്ച് അടിച്ചോടിച്ച സംഭവവും ചിത്രത്തില്‍ വിനീത് ശ്രീനിവാസന് പുനരാവിഷ്കരിച്ചിരുന്നു.
കുറിപ്പിന്റെ സ്ക്രീന്‍ ഷോട്ട് പല ഹിന്ദുത്വ പേജുകളില്‍ ചര്‍ച്ചയാവുകയും ചിത്രത്തിനെതിരെ വിദ്വേഷ പ്രചരണം നടക്കുകയുമാണ്