ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴുണ്ടാകുന്ന ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് അനീമിയ ഉണ്ടാകുന്നത്.
എന്നാല്‍ ചിലത് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അനീമിയ വരുന്നത് തടയാം. എന്തൊക്കെയാണെന്ന് നോക്കാം
മാതളനാരങ്ങ, കിവി, ആപ്പിള്‍, ഓറഞ്ച് മുതലായ എല്ലാ പഴങ്ങളും അവശ്യ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ്. അവ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും വിളര്‍ച്ച തടയാനും സഹായിക്കുന്നു
ചീര, കാലെ, ബ്രൊക്കോളി, തുടങ്ങിയ പച്ചക്കറികള്‍ നാരുകളാലും വിവിധ പോഷക സംയുക്തങ്ങളാലും സമ്പന്നമാണ്, ഇത് മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുകയും നിങ്ങളുടെ രക്തത്തിലെ ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കശുവണ്ടി, പിസ്ത, വാല്‍നട്ട്, നിലക്കടല മുതലായവയില്‍ പൂരിത കൊഴുപ്പുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിര്‍ത്താനും ഇരുമ്പിന്റെ അംശം കുറയുന്നത് തടയാനും സഹായിക്കുന്നു.
സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, ചിയ വിത്തുകള്‍, ചണവിത്ത് തുടങ്ങിയവ രക്തത്തിലെ ഇരുമ്പിന്റെ അശം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും