Tap to Read ➤

മൂഡൗട്ടാണോ; ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ, ഉഷാറാകാം

ജീവിതത്തില്‍ മൂഡൗട്ടാകുന്ന ദിവസങ്ങള്‍ ധാരാളമുണ്ടാകും. അതിനെ മറികടക്കാന്‍ ധാരാളം ഭക്ഷണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇവയാണ് ആ ഭക്ഷണ സാധനങ്ങള്‍
vysakhan mk
ഡാര്‍ക് ചോക്ലേറ്റുകള്‍ ശരീരത്തിന്റെ മൂഡ് പോസിറ്റീവാക്കാന്‍ പറ്റിയ ഭക്ഷ്യസാധനമാണ്
ആരോഗ്യപരമായ ഫ്‌ളാവനോയിഡുകള്‍ ഇതിലുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം ഇതിലൂടെ മെച്ചപ്പെടും. രക്തയോട്ടം വര്‍ധിക്കുന്നതാണ് കാരണം
പുളിപ്പുള്ള ഭക്ഷണസാധനങ്ങളും അതുപോലെ ധാരാളം കഴിക്കണം. ആരോഗ്യം നന്നാവും
പ്രോബിയോട്ടിക്‌സ് പുളിപ്പുള്ള ഭക്ഷണത്തിലുണ്ട്. യോഗര്‍ട്ട്, കിംച്ചി അടക്കമുള്ള ഭക്ഷണങ്ങള്‍ നിത്യേനയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താം
നമ്മുടെ നാട്ടില്‍ സുലഭമായി കിടക്കുന്ന വാഴപ്പഴം എന്തുകൊണ്ടും മികച്ചതാണ്. ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
വിറ്റാമിന്‍ ബി6 ധാരാളമുണ്ട് വാഴപ്പഴത്തില്‍. ഇത് ശരീരത്തില്‍ ഡോപ്പാമൈനിനെയും സോറോട്ടോണിനെയും ബാലന്‍സ് ചെയ്ത് നിര്‍ത്തും
ഓട്‌സ് വളരെ നല്ലൊരു പ്രഭാത ഭക്ഷണമാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് ഓട്‌സില്‍. ഇത് പഞ്ചസാര രക്തത്തിലേക്ക് കടത്തിവിടും
അണ്ടിപ്പരിപ്പ് പോലുള്ളവ ഫൈബര്‍ ധാരാളമുള്ളത് കൊണ്ട് മൂഡ് പോസിറ്റീവാക്കും