Tap to Read ➤

തലവേദന താളം തെറ്റിക്കുന്നുവോ; ഇതാ പോംവഴികള്‍

ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് തലവേദന.ഇത് എങ്ങനെ മാറ്റാം എന്നുനോക്കാം
alaka kv
സമ്മർദ്ദം, വിശ്രമമില്ലാതെ ജോലിചെയ്യുക, സൈനസ് പ്രശ്നങ്ങള്‍, മൈഗ്രേയ്ൻ, ഉറക്കക്കുറവ് അങ്ങനെ നീളുന്നു കാരണങ്ങൾ
ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്ന അവസ്ഥ തലവേദനയ്ക്ക് കാരണമാകും.
ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടാം
ഇലക്ട്രോലൈറ്റുകൾ അടങ്ങിയ കരിക്കിൻ വെളളം പോലുളള പാനീയങ്ങൾ കഴിക്കുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും.
ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വയ്ക്കുന്നതാണ് തലവേദന അകറ്റാൻ മറ്റൊരു മാർഗം.
ശരീരത്തിലെ ആസിഡ് ആൽക്കലൈൻ അനുപാതം നിലനിർത്താൻ നാരങ്ങ കൊണ്ട് കഴിയും
ചൂടുവെളളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുക. ഗ്യാസ് കൊണ്ടും മറ്റുമുണ്ടാകുന്ന തലവേദന മാറി കിട്ടും.
തലവേ​ദന അകറ്റാനും ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഇഞ്ചി ഏറെ നല്ലതാണ്. തലയിലെ രക്തക്കുഴലുകളെ റിലാക്സ് ചെയ്യാൻ ഇഞ്ചി സഹായിക്കും.