Tap to Read ➤

ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാറുകള്‍ ഇതാ

2021-22 സാമ്പത്തിക വര്‍ഷത്തെ വാഹന വിപണിയിലെ കണക്കുകള്‍ ആണിത്
രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി വര്‍ധിച്ചതോടെ കഴിഞ്ഞ പാദത്തില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമായി വാഗണ്‍ ആര്‍.
2021 ല്‍ 54,650 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്നിടത്ത് ഹാച്ച്ബാക്ക് 59,637 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി
മാരുതി സുസുക്കി സ്വിഫ്റ്റ് എല്ലാവര്‍ക്കും പ്രിയപ്പെട്ട മോഡലാണ്
2021 ല്‍ 59,158 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 21-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 51,933 യൂണിറ്റുകള്‍ വിറ്റു.
മാരുതി സുസുക്കി ഡിസയര്‍ കോംപാക്ട് സെഡാന്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 38,460 യൂണിറ്റ് വില്‍പ്പനയെ അപേക്ഷിച്ച് 51,028 യൂണിറ്റ് വില്‍പ്പന നടന്നു
ഡിസയര്‍ സിഎന്‍ജി അവതരിപ്പിച്ചത് നേട്ടമായെന്നാണ് കണക്കുകൂട്ടല്‍
ആദ്യ അഞ്ചിലെ ഏക മാരുതി ഇതര മോഡല്‍ ടാറ്റയുടെ നെക്‌സോണ്‍ ആണ്
ടാറ്റയുടെ നെക്‌സോണ്‍ കോംപാക്റ്റ് എസ്യുവി 24,837 യൂണിറ്റ് വില്‍പ്പനയില്‍ നിന്ന് 40,390 യൂണിറ്റ് വില്‍പ്പനയിലേക്ക് ഉയര്‍ന്നു
നെക്‌സോണ്‍ ഇലക്ട്രിക് വേരിയന്റുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
വില്‍പനയില്‍ 42 ശതമാനം ഇടിവുണ്ടായെങ്കിലും ആദ്യ അഞ്ച് റാങ്കുകളില്‍ ഇടം നേടാന്‍ മാരുതിയുടെ ബലെനോയ്ക്ക് കഴിഞ്ഞു.
2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ കമ്പനി 33,881 യൂണിറ്റ് ബലെനോകള്‍ രാജ്യത്ത് വിറ്റു. 2021 ല്‍ 57,937 യൂണിറ്റായിരുന്നു വില്‍പ്പന.