Tap to Read ➤
ഡാര്‍ക്ക് ചോക്ലേറ്റ് ചില്ലറക്കാരനല്ല; നിങ്ങള്‍ക്കറിയാത്ത 6 ഗുണങ്ങള്‍
നിയന്ത്രിതമായ അളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യദായകമാണെന്ന് പഠനങ്ങള്‍ പറയുന്നു
പോഷകാഹാരം
ഗുണനിലവാരമുള്ള ഡാര്‍ക്ക് ചോക്ലേറ്റില്‍ നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ് എന്നിവയും മറ്റ് ചില ധാതുക്കളും അടങ്ങിയിട്ടുണ്ട്.
ആന്റിഓക്സിഡന്റുകളുടെ ശക്തമായ ഉറവിടം
കൊക്കോ, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയില്‍ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് വിവിധ തരത്തിലുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
രക്തസമ്മര്‍ദ്ദം കുറയ്ക്കും
കൊക്കോയിലെ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ ധമനികളിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ കുറവുണ്ടാക്കുകയും ചെയ്യും
ഹൃദ്രോഗ സാധ്യത കുറയ്ക്കും
ഏറ്റവും കൂടുതല്‍ ചോക്ലേറ്റ് ഉപയോഗിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയുന്നതായി നിരീക്ഷണ പഠനങ്ങള്‍ കാണിക്കുന്നു
ചര്‍മ്മത്തെ സൂര്യനില്‍ നിന്ന് സംരക്ഷിക്കാം
കൊക്കോയില്‍ നിന്നുള്ള ഫ്ലവനോളുകള്‍ക്ക് ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കാനും കഴിയുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും
കൊക്കോ അല്ലെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റ് രക്തയോട്ടം വര്‍ധിപ്പിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
എന്നാല്‍ നിങ്ങള്‍ എല്ലാ ദിവസവും ധാരാളം ചോക്ലേറ്റ് കഴിക്കണമെന്ന് ഇതിനര്‍ത്ഥമില്ല
അത്താഴത്തിന് ശേഷം ഒന്നോ രണ്ടോ സ്ക്വയര്‍ കഴിക്കുന്നത് അഭികാമ്യം
വിപണിയിലെ പല ചോക്ലേറ്റുകളും പോഷകപ്രദമല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം
ഹെല്‍ത്ത് ലൈന്‍ എന്ന വെബ്സൈറ്റിലാണ് ഇക്കാര്യം പറയുന്നത്