Tap to Read ➤

ചില്ലറക്കാരനല്ല പൈനാപ്പിള്‍, അറിയാം 8 ഗുണങ്ങള്‍

പൈനാപ്പിള്‍ അഥവാ കൈതച്ചക്ക നമ്മുടെ നാട്ടില്‍ ലഭിക്കുന്നതില്‍ വെച്ച് ഏറ്റവും പോഷകഗുണമുള്ള പഴങ്ങളിലൊന്നാണ്
jithin tp
ദഹനത്തിന് സഹായിക്കുന്ന പഴവര്‍ഗമാണ് പൈനാപ്പിള്‍. പൈനാപ്പിളിലെ ബ്രോമലെയ്ന്‍ അടങ്ങിയ പൈനാപ്പിള്‍ ദഹനപ്രശ്‌നങ്ങള്‍ അകറ്റും.
എല്ലുകളുടെ വളര്‍ച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ വൈറ്റമിന്‍ സിയും ഉണ്ട്
പൈനാപ്പിളിലെ ബ്രോമെലെയ്ന്‍ കൊളസ്‌ട്രോളിനെ വിഘടിപ്പിച്ച് ഹൃദയത്തിന് ആരോഗ്യം നല്‍കുന്നു
രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും മുറിവ് വേഗം ഉണങ്ങാനും പൈനാപ്പിള്‍ സഹായിക്കും.
പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്ന കുട്ടികള്‍ക്ക് മൈക്രോബിയല്‍ ഇന്‍ഫെക്ഷന്‍, ആസ്തമ എന്നിവ വരാനുള്ള സാധ്യത കുറവാണ്.
ക്ഷീണം അകറ്റാനും പേശികള്‍ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാനും പൈനാപ്പിള്‍ സഹായിക്കും.
പൈനാപ്പിളിലെ വൈറ്റമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണപരമാണ്
പഞ്ചസാര താരതമ്യേന കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് മിതമായ അളവില്‍ പൈനാപ്പിള്‍ കഴിക്കാം