Tap to Read ➤
ബൃന്ദ കാരാട്ട് ദേശീയ ശ്രദ്ധയിലെത്തിച്ച അഞ്ച് പോരാട്ടങ്ങള്‍
ജ്യോതി ബസുവിന്റെ നിര്‍ദേശ പ്രകാരമാണ് ബൃന്ദ കാരാട്ട് സിപിഐഎമ്മില്‍ ചേരുന്നത്
ജഹാംഗീര്‍പുരിയില്‍ മുസ്ലീങ്ങളുടെ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന ബുള്‍ഡോസറിനെ തടയുന്ന ബൃന്ദയുടെ വീഡിയോ വൈറലായിരുന്നു
ഇതാദ്യമായല്ല ബൃന്ദ കാരാട്ട് പ്രതിഷേധവുമായി എത്തി അധികാരികളെ മുട്ടകുത്തിക്കുന്നത്
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പോലും നിലപാടിനെ ചോദ്യം ചെയ്തുള്ള പോരാട്ടാവീര്യത്തിന്റെ കരുത്തുണ്ട് അവര്‍ക്ക്
എയര്‍ ഇന്ത്യ ലണ്ടനിലുള്ളവര്‍ക്ക് മിനി സ്കേര്‍ട്ട് ധരിക്കണം എന്ന നിബന്ധന ഇല്ലാതാക്കിയത് ബൃന്ദയുടെ പോരാട്ടമാണ്
ബാബാ രാംദേവിന്റെ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരെ ബൃന്ദ കാരാട്ട് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു
കമ്പനി തയ്യാറാക്കിയ മരുന്നുകളില്‍ മൃഗങ്ങളുടെ ഭാഗങ്ങളും മനുഷ്യന്റെ അസ്ഥികളുമുണ്ടെന്ന് ബൃന്ദ ആരോപിച്ചു.
മധുരയിലെ ജാതി സംഘര്‍ഷത്തിനെതിരായ ബൃന്ദയുടെ പോരാട്ടവും ശ്രദ്ധേയമായിരുന്നു.
ഗ്രാമത്തിലേക്കുള്ള വഴിയില്‍ പോലീസ് കാര്‍ തടഞ്ഞപ്പോള്‍ ബൃന്ദ കാരാട്ട് പ്രതിഷേധവുമായി റോഡില്‍ കുത്തിയിരുന്നു.
2021 മാര്‍ച്ചില്‍, ബൃന്ദ കാരാട്ട് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്കെതിരെ രംഗത്തെത്തി.
ബലാത്സംഗക്കേസ് പ്രതിയോട് പരാതിക്കാരിയെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ച് എസ് എ ബോബ്ഡെയുടെ പരാമര്‍ശം വിവാദമായിരുന്നു.
ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന് ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടിരുന്നു
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തെത്തുടര്‍ന്ന് ബൃന്ദ യുഎപിഎയ്ക്കെതിരെ കാമ്പയിന് ആരംഭിച്ചതും ശ്രദ്ധേയമായിരുന്നു
സിപിഎം പൊളിറ്റ് ബ്യൂറോ അംഗമാണ് ബൃന്ദ കാരാട്ട്