Tap to Read ➤

തൃക്കാക്കരയില്‍ കളം വാണ് ഡിജിറ്റല്‍ പോസ്റ്ററുകള്‍

തൃക്കാക്കരയില്‍ പോരാട്ട ചൂട് കനക്കുകയാണ്
സമൂഹമാധ്യമങ്ങളിലും വാശിയേറിയ പ്രചരണമാണ് മുന്നണികള്‍ നടത്തുന്നത്
കളര്‍ഫുള്‍ പ്രചരമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്
സോഷ്യല്‍ മീഡിയ പള്‍സ് അറിയാവുന്ന സംഘങ്ങളാണ് സോഷ്യല്‍മീഡിയ പോസ്റ്റര്‍ അവതരിപ്പിക്കുന്നത്
സ്ഥാനാര്‍ത്ഥികള്‍ ഗ്രൗണ്ടിലിറങ്ങി വോട്ട് പിടിക്കുമ്പോള്‍ ഡിജിറ്റല്‍ പോസ്റ്ററുകളിലാണ് സൈബറിടത്തിലെ പോര്
കെജിഎഫ്2, ജനഗണമന തുടങ്ങിയ സിനിമാ പോസ്റ്ററുകളുടെ 'തൃക്കാക്കര വേര്‍ഷന്‍' സോഷ്യല്‍ മീഡിയയിലുണ്ട്.
എന്‍ഡിഎയ്ക്കായി എ എന്‍ രാധാകൃഷ്ണനാണ് കളത്തില്‍
യുഡിഎഫിനായി ഉമാ തോമസാണ് സ്ഥാനാര്‍ത്ഥി
എല്‍ഡിഎഫിനായി ജോ ജോസഫാണ് മത്സരിക്കുന്നത്
മുതിര്‍ന്ന നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തിനുണ്ട്
ഇവര്‍ക്കെല്ലാം ഡിജിറ്റല്‍ പോസ്റ്ററിലും ഇടമുണ്ട്
ഒപ്പമുണ്ടാകും എന്നും, കൂടെയുണ്ടാകും എന്നും, ചേര്‍ത്തുനിര്‍ത്താം, വികസനത്തുടര്‍ച്ചയ്ക്ക് തുടങ്ങിയവയാണ് പഞ്ച് ഡയലോഗുകള്‍
മേയ് 31 നാണ് തെരഞ്ഞെടുപ്പ്
ജൂണ്‍ 3 ന് ഫലമറിയാം
പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്‌