Tap to Read ➤

നടി ആക്രമിക്കപ്പെട്ട കേസ് റിപ്പോർട്ട് ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്

കോടതികളിൽ നൽകുന്ന അപേക്ഷയിലേയോ സത്യവാങ്ങ്മൂലത്തിലേയോ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് കോടതി
അന്വേഷണ വിവരങ്ങൾ പുറത്തുവിടരുതെന്നും കോടതി
വധഗൂഢാലോചന കേസിൽ വിവരങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു
ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ്
കേസ് വിവരങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണന്നായിരുന്നു സുരാജ് ഹർജിയിൽ പറഞ്ഞത്
തുടരന്വേഷണത്തിന് കഴിഞ്ഞ ദിവസം കോടതി കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്
ഒരു മാസം കൂടിയാണ് സമയം നൽകിയിരിക്കുന്നത്