അജയ് ദേവ്ഗണിന്റെ ഹിന്ദി വിവാദം പുതിയ സിനിമയുടെ പ്രമോഷനോ?
ബോളിവുഡില്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ വന്‍ വിജയം നേടിയതിന് പിന്നാലെയാണ് ഹിന്ദി ഭാഷാ വിവാദം ആളിക്കത്തിയത്. ഇത് പിന്നീട് രാഷ്ട്രീയ വിവാദമാവുകയായിരുന്നു
Vaisakhan MK
കന്നഡയില്‍ നിന്നുള്ള കെജിഎഫ് ബോളിവുഡില്‍ വന്‍ വിജയം നേടിയതിന് പിന്നാലെയാണ് തര്‍ക്കം തുടങ്ങിയത്. ഹിന്ദി പാന്‍ ഇന്ത്യന്‍ ഭാഷയാണെന്ന് പറയാനാവില്ലെന്ന് സുദീപ് പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്
ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ പിന്നെന്തിനാണ് ബോളിവുഡിലേക്ക് നിങ്ങള്‍ ഡബ്ബ് ചെയ്ത് സിനിമ ഇറക്കുന്നതെന്ന് അജയ് ചോദിച്ചു. ഹിന്ദി എപ്പോഴും ഞങ്ങളുടെ ദേശീയ ഭാഷയായിരിക്കുമെന്നും അജയ് തിരിച്ചടി
ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞ് ഇതോടെ സോഷ്യല്‍ മീഡിയ അജയ് ദേവ്ഗണിനെ ട്രോളാനും ആരംഭിച്ചു. ഇതിന് പിന്നാലെ സുദീപ് വിശദീകരണവുമായി വന്നത് കൂടുതല്‍ പ്രശ്നമായി
താന്‍ ചെയ്ത ട്വീറ്റ് കന്നഡത്തിലാണെങ്കില് അജയ് ദേവ്ഗണിന് മനസ്സിലാകുമോ എന്നും, നിങ്ങള്‍ പറഞ്ഞ ഹിന്ദി എനിക്ക് മനസ്സിലായെന്നും സുദീപ് പറഞ്ഞു
അജയ് പ്രശ്നം പരിഹരിച്ചെങ്കിലും, പിന്നാലെ കന്നഡ രാഷ്ട്രീയ ലോകം ഒന്നാകെ താരത്തിനെതിരെ രംഗത്ത് വന്നു. ഒട്ടും മാന്യതയില്ലാത്ത പരാമര്‍ശമാണ് താരം നടത്തിയതെന്നായിരുന്നു വിമര്‍ശനം
അജയ് ദേവ്ഗണിന്റെ ആദ്യ ചിത്രമായ ഫൂല് ഓര് കാന്തെ നൂറ് ദിവസം ബെംഗളൂരുവില്‍ ഓടിയ കാര്യം മറക്കരുതെന്നും, കന്നഡ ജനത എല്ലാവരെയും സ്വീകരിച്ചവരാണെന്നും കുമാരസ്വാമി പറഞ്ഞു
അജയ് ദേവ്ഗണിന്റെ പുതിയ ചിത്രമായ 34 ഇറക്കുന്നത് കൊണ്ട് സിനിമയുടെ പ്രമോഷനായി താരമുണ്ടാക്കിയ അനാവശ്യ വിവാദമാണിതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്