Tap to Read ➤

റഷ്യ-യുക്രൈന്‍ യുദ്ധം ഡോള്‍ഫിനുകളെ എങ്ങനെ ബാധിക്കും

രണ്ട് മാസത്തിലേറെയായി റഷ്യയുടെ യുക്രൈന്‍ അധിനിവേശം തുടങ്ങിയിട്ട്
Jithin TP
മനുഷ്യജീവനൊപ്പം കരയിലെ മറ്റ് ജീവജാലങ്ങള്‍ക്കും യുദ്ധം വിനാശമാണ് സൃഷ്ടിക്കുന്നത്
ഇപ്പോഴിതാ യുദ്ധം കടല്‍ ജീവികളേയും ദോഷകരമായി ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്
ഫെബ്രുവരി മുതല്‍ കരിങ്കടലില്‍ ഡോള്‍ഫിന്‍ മരണത്തില്‍ അസാധാരണമായ വര്‍ദ്ധനവുണ്ടായതായി ശാസ്ത്രജ്ഞര്‍.
ഇതിന് റഷ്യ- യുക്രൈന്‍ യുദ്ധമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം
20 റഷ്യന്‍ നാവികസേനാ കപ്പലുകളും വടക്കന്‍ കരിങ്കടലിലെ സൈനിക പ്രവര്‍ത്തനങ്ങളും ഉയര്‍ന്ന ശബ്ദ മലിനീകരണമുണ്ടാക്കുന്നുണ്ട്
ഇത് ഡോള്‍ഫിനുകളെ തുര്‍ക്കിയിലേക്കും ബള്‍ഗേറിയയിലേക്കും നയിച്ചിരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു
തുര്‍ക്കി തീരത്ത് 80-ലധികം ഡോള്‍ഫിനുകള്‍ ചത്തതായാണ് റിപ്പോര്‍ട്ട്
യുദ്ധം ആരംഭിച്ചതിന് ശേഷം ഡോള്‍ഫിനുകള്‍ ചത്തൊടുങ്ങിയതായി ടര്‍ക്കിഷ് മറൈന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
പ്രാഥമിക അന്വേഷണത്തില്‍ 80-ലധികം ഡോള്‍ഫിനുകളില്‍ പകുതിയോളം മത്സ്യബന്ധന വലയില്‍ കുടുങ്ങി ചത്തതായി കണ്ടെത്തി.
ബാക്കി പകുതി എണ്ണം എങ്ങനെ ചത്തെന്ന് വ്യക്തമല്ല
ശബ്ദ സംബന്ധമായ ആഘാതമാണ് മരണത്തിന് കാരണമായതെന്ന് ഫൗണ്ടേഷന്‍ വിശ്വസിക്കുന്നു.
സമുദ്ര സസ്തനികള്‍ ആശയവിനിമയത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ശബ്ദത്തെയാണ് ആശ്രയിക്കുന്നത്
അതിനാല്‍ അന്തര്‍വാഹിനികളെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന സോണാറുകള്‍ ഡോള്‍ഫിനുകള്‍ക്ക് മാരകമായിരിക്കാം
സ്ഥിരമായ വെള്ളത്തിനടിയിലുള്ള ശബ്ദം സമുദ്രസസ്തനികളെ നേരിട്ട് കൊല്ലില്ലെങ്കിലും, അവ അപരിചിതമായ സ്ഥലത്തേക്ക് പോകാനിടയാകും