Tap to Read ➤

ആന്‍ഡ്രോയിഡ് ഫോണ്‍ നഷ്ടപ്പെട്ടോ? കണ്ടെത്താന്‍ ഇതാ എളുപ്പമാര്‍ഗങ്ങള്‍

സ്മാര്‍ട്ട്‌ഫോണുകളാവുമ്പോള്‍ നഷ്ടപ്പെടുന്നത് പതിവായ കാര്യമാണ്. എന്നാല്‍ കുറച്ചൊന്ന് ശ്രമിച്ചാല്‍ അത് നമുക്ക് എളുപ്പത്തില്‍ കണ്ടെത്താവുന്നതാണ്
vysakhan mk
ഫോണ്‍ നഷ്ടപ്പെട്ടാലോ മോഷണം പോയാലോ ഗൂഗിള്‍ ഫൈന്‍ഡ് മൈ ഡിവൈസ് ആപ്പ് എളുപ്പത്തില്‍ ഒരു ഫോണ്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കും
ആന്‍ഡ്രോയിഡ് ഫോണില്‍ ലൊക്കേഷന്‍, ജിപിഎസ് സര്‍വീസ് ഓണാണെങ്കില്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ തന്നെ അവയെ കണ്ടെത്താം
ആദ്യം ആന്‍ഡ്രോയിഡ് ഫൈന്‍ഡ് മൈ ഡിവൈസ് ഫോണിലുണ്ടോ ഉണ്ടോ എന്ന് ചെക്ക് ചെയ്യണം. അതിന് മറ്റ് ഫോണുകള്‍ ഉപയോഗിക്കാം
ഫൈന്‍ഡ് മൈ ഡിവൈസ് ഇല്ലെങ്കില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് അത് ഡൗണ്‍ലോഡ് ചെയ്യാം
അതില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കി ഗസ്റ്റായി ലോഗിന്‍ ചെയ്യുക. ഒരേ ഇമെയില്‍ അഡ്രസ് തന്നെ ഉപയോഗിക്കുക
ടാബില്‍ നിന്ന് ഏത് ഫോണാണ് ട്രാക്ക് ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യുക. നിരവധി ഡിവൈസുകള്‍ ഉള്ളപ്പോഴുള്ള ആശയക്കുഴപ്പം ഇതിലൂടെ മാറും
ഫോണ്‍ സ്വിച്ച് ഓഫ് ആണെങ്കില്‍ ഫൈന്‍ഡ് മൈ ഡിവൈസ് അവസാനം എവിടെയാണ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഉണ്ടായതെന്ന് കൃത്യമായി കാണിച്ച് തരും
പ്ലേസൗണ്ട് ഓപ്ഷന്‍ ഉപയോഗിച്ച് ഫോണ്‍ നിങ്ങള്‍ക്ക് റിംഗ് ചെയ്യിക്കാം. സൈലന്‍ഡ് മോഡിലാണെങ്കിലും അഞ്ച് മിനുട്ട് വരെ ഫോണ്‍ റിംഗ് ചെയ്യും.