Tap to Read ➤

'കളയില്ല...നിങ്ങളുടെ ആധാർ കാർഡ് എളുപ്പത്തിൽ സൂക്ഷിക്കാം'

കാർഡ് രൂപത്തിലുളള ആധാർ കാർഡാണ് എല്ലാവരും സൂക്ഷിക്കുന്നത്. ഇത് കളഞ്ഞു പോയാല്ലോ? എളുപ്പത്തിൽ ആധാർ കാർഡ് എങ്ങനെ സൂക്ഷിക്കാം? നോക്കാം
വ്യക്തിപരമായ വിവരങ്ങൾ അടങ്ങുന്ന സുപ്രധാന രേഖയാണ് ആധാർ
നിങ്ങൾക്ക് ആധാർ കാർഡ് ഡിജി ലോക്കറിൽ സൂക്ഷിക്കാം
ഇതിൽ സൂക്ഷിച്ചാൽ ഒരിക്കലും കൈമോശം വരികയില്ല
ഡിജി ലോക്കറിന്റെ വെബ്സൈറ്റ് digilocker.gov.in സന്ദർശിച്ച് create account ക്ലിക്ക് ചെയ്യുക
തുടർന്ന് ആധാർ നമ്പർ കൊടുക്കുക
ഉടൻ തന്നെ റജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ ഒരു OTP വരും. അത് ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്യുക
ഇതോടെ നിങ്ങളുടെ ആധാർ കാർഡ് ഡിജി ലോക്കറിൽ സ്റ്റോർ ആയതായി സന്ദേശം കിട്ടും
ഇതുപോലെ ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാൻ കാർഡ് മറ്റു രേഖകൾ ഡിജി ലോക്കറിൽ സൂക്ഷിക്കാം