Tap to Read ➤

മൂക്കത്താണോ ദേഷ്യം; ഇക്കാര്യങ്ങള്‍ ശീലമാക്കൂ, എല്ലാം ശരിയാകും

ദേഷ്യം നിയന്ത്രിച്ച് നിര്‍ത്തേണ്ട വികാരമാണ്, അതുകൊണ്ട് ധാരാളം ദോഷങ്ങളുണ്ടാവാം. അതിന് ഇക്കാര്യങ്ങള്‍ ജീവിതത്തില്‍ ശീലമാക്കണം
vysakhan mk
ആദ്യം വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്താനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അതെങ്ങനെ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം
രണ്ടാമത്തെ മാര്‍ഗം ഒരു സുഹൃത്തിനോട് മനസ്സ് തുറന്ന് സംസാരിക്കലാണ്. അത് ഗുണം ചെയ്യും
മറ്റൊരാളോട് നിങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയുമ്പോള്‍ ഉള്ളിലുള്ള ദേഷ്യം കുറയും, അത് നിങ്ങളെ ശാന്തനാക്കും
ദീര്‍ഘനിശ്വാസം പതിയെ എടുക്കുന്നത് വികാരങ്ങളെ പ്രത്യേകിച്ച് കോപത്തെ നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും
വേഗത്തില്‍ ശ്വസിക്കുന്നത് കടുത്ത ദേഷ്യം വരുമ്പോഴാണ്. അതുകൊണ്ട് കാര്യങ്ങളെല്ലാം പതിയെ ആക്കുക. അതിലൂടെ ശരീരം റിലാക്‌സാവും
കോപത്തിലേക്ക് നയിക്കുന്നത് എന്തൊക്കെ കാര്യങ്ങളാണെന്ന് തിരിച്ചറിയുക. എന്നിട്ട് അക്കാര്യങ്ങള്‍ ഒഴിവാക്കുക
പെട്ടെന്ന് കോപത്തിലേക്ക് നയിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. പോസിറ്റീവായ ഇടങ്ങളില്‍ നില്‍ക്കുക
വ്യായാമം ചെയ്യുന്നതും കോപത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. നിരന്തരം വ്യായാമം ചെയ്താല്‍ അത് ശരീരത്തെയും മനസ്സിനെയും ശാന്തമാക്കാന്‍ സഹായിക്കും