Tap to Read ➤

25 ലക്ഷം രൂപ മതി; ഈ യൂറോപ്യന്‍ രാജ്യത്ത് സ്ഥിരതാമസമാക്കാം

ജനസംഖ്യ 800 കോടി കടന്നെങ്കിലും ഇപ്പോഴും താമസിക്കാന്‍ ആളില്ലാത്ത ഗ്രാമങ്ങളുണ്ട്
Swaroop TK
ഒരു യൂറോപ്യന്‍ രാജ്യത്ത് സ്ഥിര താമസമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത് അല്ലേ
ലോകത്ത് ജനസംഖ്യ 800 കോടി കടന്നെങ്കിലും ഇപ്പോഴും താമസിക്കാന്‍ ആളില്ലാത്ത ഗ്രാമങ്ങളുണ്ട്
ഇപ്പോഴിതാ തങ്ങളുടെ രാജ്യത്ത് ശൂന്യമായിക്കിടക്കുന്ന ഗ്രാമങ്ങളിലേക്ക് ആളുകളെ കൊണ്ടുവരാന്‍ പദ്ധതി തയ്യാറാക്കുകയാണ് ഒരു രാജ്യം
തെക്കന്‍ ഇറ്റലിയിലെ പുഗ്ലിയയിലെ നഗരമായ പ്രെസിക്സെയാണ് പുത്തന്‍ പദ്ധതിയുമായി രംഗത്തെത്തിയത്
25 ലക്ഷം നല്‍കിയാല്‍ ഇവിടെ ആളൊഴിഞ്ഞ വീട് വാങ്ങാനാവും.
അന്താരാഷ്ട്ര മാദ്ധ്യമമായ സിഎന്‍എന്‍ ആണ് ഈ ഓഫറിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ഒഴിഞ്ഞു കിടക്കുന്ന ഗ്രാമങ്ങളിലെ വീടുകള്‍ യഥാര്‍ത്ഥ ഉടമകള്‍ ഉപേക്ഷിച്ച് പോയതാണ്.