Tap to Read ➤

വി.ഡി സതീശനെതിരെ തുടരുന്ന ഐഎന്‍ടിയുസി പ്രതിഷേധം

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പരാമര്‍ശത്തെ തുടര്‍ന്ന് വി ഡി സതീശനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍
ഏഷ്യാനെറ്റ് ന്യൂസിലേക്ക് തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിനെക്കുറിച്ച് സംസാരിക്കവെയാണ് സതീശന്‍ ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞത്
"ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല, മറിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്"
കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞതെന്നും ഒറ്റയ്‌ക്കെടുത്ത അഭിപ്രായമല്ലെന്നും വി ഡി സതീശന്‍
വി.ഡി സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി നേതാക്കളും തൊഴിലാളികളും
കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎന്‍ടിയുസി. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നും വി.ഡി സതീശന്‍
പ്രസ്താവനക്ക് എതിരെ ഐഎന്‍ടിയുസി കെപിസിസി നേതൃത്വത്തെ സമീപിക്കും
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം