Tap to Read ➤

അസാനി ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാണോ?

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായിക്കൊണ്ടിരിക്കുകയാണ്
Jithin TP
ശ്രീലങ്ക നിര്‍ദേശിച്ചത് പ്രകാരമാണ് അസാനി എന്ന് ഈ ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്
നിലവില്‍ കേരളത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല
ഒഡീഷ-ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ തീരങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക.
എന്നാലും കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്
ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാനിനും സമീപമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്
ഒഡീഷ-പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ തീരത്ത് ഈ ചുഴലിക്കാറ്റ് ആഞ്ഞടിക്കാനാണ് സാധ്യത.
ചുഴലിക്കാറ്റിന്റെ പ്രതീതി വെള്ളിയാഴ്ച മുതല്‍ പ്രകടമാകും.
വെള്ളിയാഴ്ച മുതല്‍ തന്നെ ശക്തമായ മഴ ആരംഭിക്കും
ഈ സമയത്ത് മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും
കേരളത്തിലും ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴ ലഭിക്കും
ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
കേരളത്തില്‍ അഞ്ച് ദിവസത്തോളം മഴ പെയ്‌തേക്കും