Tap to Read ➤

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണോ ഏറ്റവും വലിയ ആന?

ഉത്സവങ്ങള്‍ക്ക് തിടമ്പേറ്റാനും മരംപിടിക്കാനുമെല്ലാം കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ മനുഷ്യര്‍ മെരുക്കിയെടുക്കാറുണ്ട്
Jithin TP
ആനപ്രേമത്തില്‍ കേരളം വളരെ മുന്‍പന്തിയിലാണ്
ഗുരുവായൂര്‍ കേശവനില്‍ തുടങ്ങുന്നതാണ് കേരളത്തിന്റെ ആനക്കമ്പം
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്
317 സെന്റിമീറ്ററാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഉയരം
തൃശൂര്‍പൂരത്തില്‍ തിടമ്പേറ്റിയിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണ വിശ്രമത്തിലാണ്
ഉയരത്തില്‍ തെച്ചിക്കോട്ട് രാമചന്ദ്രന്റെ എതിരാളി അടുത്തിടെ ചരിഞ്ഞ ഒരു ശ്രീലങ്കന്‍ ആനയാണ്
നടുങ്കാമുവ രാജ എന്ന ലങ്കന്‍ ആനയ്ക്ക് 337 സെന്റിമീറ്ററാണ് ഉയരം എന്നാണ് പറയപ്പെടുന്നത്
ശ്രീലങ്കയുടെ ദേശീയ അടയാളമാണ് ഈ ആന
എന്നാല്‍ രാജയുടെ ഉയരക്കണക്ക് തെച്ചിക്കോട്ട് രാമചന്ദ്രന്റെ ആരാധകര്‍ അംഗീകരിച്ചിട്ടില്ല
എന്നാല്‍ ഇവരുടെ രണ്ട് പേരേക്കാളും ഉയരം രാജാ ഗജ് എന്ന നേപ്പാളി ആനയ്ക്കുണ്ടായിരുന്നു
343 സെന്റിമീറ്ററായിരുന്നു രാജാ ഗജിന്റെ ഉയരം
എന്നാല്‍ 2007 ന് ശേഷം ഈ ആനയെ കണ്ടിട്ടില്ല
ഉയരക്കണക്കില്‍ രാജാ ഗജ് ചെങ്ങല്ലൂര്‍ രംഗനാഥന്റെ പിന്നിലാണ്
1914 ചരിഞ്ഞ തൃശൂരിലെ രംഗനാഥന് 345 സെന്റിമീറ്ററായിരുന്നു ഉയരം
അടുത്തിടെ കേരളത്തില്‍ ചരിഞ്ഞ കണ്ടമ്പുള്ളി ബാലന് 330 സെന്റിമീറ്റര്‍ ഉയരമുണ്ടായിരുന്നു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആനയെന്ന് വിശേഷിപ്പിക്കുന്നത് ജംബോ ആനയാണ്
1885 ല്‍ ട്രെയിനിടിച്ച് ചരിഞ്ഞ ജംബോയ്ക്ക് 13 അടി ഉയരമുണ്ടെന്നാണ് അവകാശവാദം