Tap to Read ➤
ആ മരംകൊത്തികള്‍ ഇപ്പോഴുമുണ്ട്, ജീവനോടെ
ലോകത്തിലെ ഏറ്റവും വലിയ മരംകൊത്തികളിലൊന്നാണ് ഐവറി ബില്‍ഡ്
ഇവയ്ക്ക് വംശനാശം സംഭവിച്ചതായി നേരത്തെ യു.എസ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു
1944-ലിനുശേഷം ഇവയെക്കുറിച്ച് തെളിവുകളൊന്നും ലഭിക്കാത്തതിനാലായിരുന്നു ഇത്.
എന്നാല്‍ ലൂയിസിയാനയിലെ കാടുകളില്‍ ഇവ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍
മൂന്നു വര്‍ഷം നീണ്ട തിരച്ചിലിനൊടുവിലാണ് മരംകൊത്തികളെ കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
പക്ഷിയുടെ ചിത്രങ്ങളും ശബ്ദവും സംഘം പകര്‍ത്തിയിട്ടുണ്ട്
കറുപ്പും വെളുപ്പും തൂവലുകളുള്ള ഇവയ്ക്ക് ലോകത്തെ ഏറ്റവും വലിയ മരംകൊത്തിയായ ഇംപീരിയല്‍ മരംകൊത്തിയുമായി ബന്ധമുണ്ട്.
ദൈവപക്ഷി എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്.
കൂര്‍ത്ത ചുവന്ന പൂവും ഇളംമഞ്ഞ നിറത്തിലുള്ള കണ്ണുകളുമാണ് മറ്റു പ്രത്യേകതകള്‍.
51 സെന്റീമീറ്റര്‍വരെ നീളവും 450 മുതല്‍ 570 വരെ ഗ്രാം തൂക്കവുമുണ്ട്.