Tap to Read ➤

അവഞ്ചേഴ്‌സ് മഹാഭാരത്തിന്റെ കോപ്പിയാണോ?

മാര്‍വെല്‍ കോമിക്‌സിന്റെ ലോകപ്രശസ്ത ചിത്രം അവഞ്ചേഴ്‌സിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയത് ബോളിവുഡിലെ വിവാദ നായിക കങ്കണ റനാവത്താണ്‌
ഹോളിവുഡിലെ സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ വേദങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിക്കുന്നവയാണെന്ന് കങ്കണ പറയുന്നു
പുതിയ ചിത്രം ധാക്കഡിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് കങ്കണ താരതമ്യം നടത്തിയിരിക്കുന്നത്
അവഞ്ചേഴ്‌സിലെ അയേണ്‍ മാന്‍ കര്‍ണനില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് കങ്കണ പറയുന്നു
ഹോളിവുഡ് അവരുടെ സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ക്കായി നമ്മുടെ പുരാണങ്ങളെ ഒരുപാട് ആശ്രയിക്കുന്നുണ്ടെന്ന് നടി വ്യക്തമാക്കി
തോര്‍ ഹാമറുമായിട്ടാണ് നില്‍ക്കുന്നത്. ഇത് ഹനുമാനും ഗദയുമായിട്ടാണ് കങ്കണ താരതമ്യം ചെയ്യുന്നത്
അവഞ്ചേഴ്‌സും ഇതുപോലെ മഹാഭാരത്തില്‍ നിന്ന് കടം കൊണ്ടതാണെന്ന് കങ്കണ പറയുന്നു. വേദങ്ങളില്‍ നിന്നാണവര്‍ ഈ പ്ലോട്ട് കണ്ടെത്തിയത്. അവര്‍ ഇത് സമ്മതിക്കുന്നുണ്ട്
താനും ഇതുപോലെ ഒറിജിനലായിട്ടുള്ള ചിത്രങ്ങളാണ് അഭിനയിക്കുന്നത്. എന്താണ് യുഎസ്സിലേക്ക് നോക്കുന്നതെന്നും കങ്കണ ചോദിക്കുന്നു