Tap to Read ➤

'അജയ് ദേവ്ഗണും അക്ഷയ് കുമാറും തിരിഞ്ഞ് നോക്കാറില്ല'

ബോളിവുഡിന്റെ സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ടാണ് കങ്കണ രംഗത്ത് വന്നിരിക്കുന്നത്
അജയ് ദേവ്ഗണിന്റെ ബോളിവുഡിലെ സൗഹൃദം എന്നത് വെറും ഫേക്ക് ആണെന്ന് കങ്കണ പറയുന്നു
തന്റെ ചിത്രങ്ങളെ അജയ് തിരിഞ്ഞുനോക്കാറില്ല. ഒരിക്കലും അജയ് തന്റെ ചിത്രത്തെ പ്രമോട്ട് ചെയ്യില്ലെന്നും കങ്കണ പറയുന്നു
അജയ് ദേവ്ഗണ്‍ മറ്റുള്ളവരുടെ ചിത്രം പ്രമോട്ട് ചെയ്യും. പക്ഷേ എന്റെ ചിത്രം ഒരിക്കലും താരം തിരിഞ്ഞു നോക്കാറില്ല
അക്ഷയ് കുമാര്‍ തന്നെ വിളിച്ചിരുന്നു. വളരെ രഹസ്യമായി, തിരക്കിട്ട് ചില കാര്യങ്ങള്‍ പറഞ്ഞു. എന്റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്ന് മാത്രം പറഞ്ഞു
അക്ഷയ് ഇത്രയൊക്കെ പറഞ്ഞെങ്കിലും ഒരിക്കലും എന്റെ ചിത്രത്തെ കുറിച്ച് ട്വീറ്റ് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ലെന്നും കങ്കണ പറഞ്ഞു
അമിതാഭ് ബച്ചന്‍ എന്റെ സിനിമയുടെ ട്രെയിലര്‍ പങ്കുവെച്ചതിന് പിന്നാലെ അത് ഡിലീറ്റ് ചെയ്തു. എന്തിനാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഇത് ചോദിക്കേണ്ടതുണ്ടെന്നും കങ്കണ വ്യക്തമാക്കി
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെയും, എന്തിനേറെ പറയുന്നു കരണ്‍ ജോഹറിന്റെ ചിത്രത്തെ പോലും ഞാന്‍ അഭിനന്ദിച്ചിരുന്നു. അത് രഹസ്യമായിട്ടല്ല ചെയ്തതെന്നും കങ്കണ പറഞ്ഞു